ഫെമിനിസ്റ്റുകളോട് എതിര്‍പ്പോ അടുപ്പമോ ഇല്ല -സുബി സുരേഷ്

'ഫെമിനിസ്റ്റ്' എന്ന തലക്കെട്ടോടെ കഴിഞ്ഞ ​ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ പേരിൽ വെട്ടിലായി നടി സുബി സുരേഷ്. ഫോട്ടോക്ക് താഴെ കമന്റുകളുമായി നിരവധി പേർ എത്തിയതോടെ താരം ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെ ‌വിശദീകരണവുമായി സുബി സുരേഷ് വീണ്ടും രം​ഗത്തെത്തി. കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ പലരും പതരത്തിലാണ് വ്യാഖ്യാനിച്ചതെന്ന് സുബി സുരേഷ് കുറിച്ചു.

എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന അറിവുമില്ല. വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത് - സുബി കുറിച്ചു.

ഒരു ചാനലിന്റെ പരിപാടിയിൽ അതിലെ കഥാപാത്രത്തിന്റെ വേഷത്തിൽ നിൽക്കുന്ന ഫോട്ടോയാണ് സുബി സുരേഷ് പങ്കുവെച്ചത്. പൊട്ടും കണ്ണടയും ധരിച്ച് മുടി പിന്നില്‍ ഉയര്‍ത്തിക്കെട്ടിയ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഈ ചിത്രം ഫെമിനിസ്റ്റുകള്‍ക്കെതിരായ ബോധപൂര്‍വ്വമായ പരിഹാസമാണെന്ന തരത്തിലുള്ള കമന്റുകൾ വന്നപ്പോഴാണ് സുബി പോസ്റ്റ് പിൻവലിച്ചത്. 

Full View



Tags:    
News Summary - Subi Suresh, Feminist, Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.