മുൻ കാലങ്ങളിൽ സിനിമയിൽ വില്ലൻ റോളിൽ മാത്രം ഒതുങ്ങിയിരുന്ന നടനായിരുന്നു സുരേഷ് കൃഷ്ണ. സീരിയലിൽ നിന്നും സിനിമയിലെത്തിയ തന്നെ വില്ലനായും നായികമാരെ ബലാത്സംഗം ചെയ്യുന്ന റോളിലുമൊക്കെയാണ് കാസ്റ്റ് ചെയ്തിരുന്നതെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ. നിലവിൽ കോമഡി റോളുകളിൽ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തുന്നത്.
ആ സമയത്ത് നന്ദിനി എന്ന നടിയെ അടുപ്പിച്ച് മൂന്ന് സിനിമകളിൽ ബലാത്സംഗം ചെയ്യുന്ന കഥാപാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നതെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു. മൂന്നാമത്തെ സിനിമയിലും തന്നെ കണ്ടപ്പോൾ താൻ തന്നെയാണോ വീണ്ടും എന്ന് നന്ദിനി ചോദിച്ചെന്നും തനിക്ക് അത് കേട്ട് ചിരി വന്നെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു.
അത്തരം വേഷങ്ങളിൽ നിന്ന് ഈയടുത്താണ് മോചനം ലഭിച്ചതെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു. കോമഡി വേഷങ്ങളും തനിക്ക് ചേരുമെന്ന് പലർക്കും ഇപ്പോൾ മനസിലായെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. മരണ മാസിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടത്തിയ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ.
'ആദ്യകാലങ്ങളിൽ നായികയെ ബലാത്സംഗം ചെയ്യുന്ന വേഷത്തിന് മാത്രായിരുന്നു എന്നെ വിളിച്ചിരുന്നത്. എന്‍റെ ഈ ഹൈറ്റും രൂപവുമൊക്കെ കണ്ടപ്പോൾ അത്തരം വേഷങ്ങൾക്ക് ഞാൻ ചേരുമെന്ന് അവർ വിചാരിച്ചുകാണും. എല്ലാ പടത്തിലും ഇത് തന്നെ റിപ്പീറ്റ് ചെയ്യുകയായിരുന്നു. പിന്നെ നായകന്‍റെ അടി കൊള്ളാനും എന്നെ വിളിക്കും.
നന്ദിനി എന്ന നടിയുമായി മൂന്ന് സിനിമ അടുപ്പിച്ച് ചെയ്‌തിട്ടുണ്ട്. മൂന്ന് പടത്തിലും അവരെ ആക്രമിക്കുന്ന ക്യാരക്‌ടറായിരുന്നു എനിക്ക്. മൂന്നാമത്തെ സിനിമയിലും ഞാനാണെന്ന് അറിഞ്ഞപ്പോൾ 'നിങ്ങൾ തന്നെയാണോ ഇതിലും' എന്നാണ് അവർ ചോദിച്ചത്. പെട്ടെന്ന് എനിക്ക് ചിരിവന്നു. ആ സിനിമയുടെ ഡയറക്‌ടർക്കൊന്നും ഇത് അറിയില്ലല്ലോ. അധികം റീടേക്കെടുക്കാതെ പെട്ടെന്ന് സീൻ തീർക്കാമെന്ന് ഞാൻ നന്ദിനിയോട് പറഞ്ഞു. അത്തരം വേഷങ്ങളിൽ നിന്ന് ഒരു മോചനം കിട്ടുന്നത് ഇപ്പോഴാണ്,' സുരേഷ് കൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.