വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. 2022 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയിൽ താൻ എത്തിയതിനെക്കുറിച്ച് പറയുകയാണ് വിനീത് ശ്രീനിവാസൻ. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റിന്റെ സംവിധായകന്‍ അഭിക്ക് ഒരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. ഈ നടൻ അല്ലെങ്കിൽ ആ നടൻ ആകണമെന്ന്. അങ്ങനെ ഒരു നാല്- അഞ്ച് നടന്മാരുണ്ടായിരുന്നു. അതിൽ ആദ്യം നിവിൻ ആയിരുന്നു.അത് നടക്കാതെ വന്നപ്പോള്‍ വേറെയൊരു നടനെ നോക്കി.സത്യത്തില്‍ ഒരു സംവിധായകന്‍ ഫെമിലിയര്‍ അല്ലെങ്കില്‍ ഇത് എങ്ങനെ വരും എന്നുള്ളതിന്റെ കുറിച്ച് ഒരു ഐഡിയ ഇല്ലാലോ, ഔട്ട് പുട്ട് എങ്ങനെ ആണെന്ന് അഭിനേതാക്കള്‍ക്ക് ഒരു ധാരണ ഇല്ലല്ലോ. അതുകൊണ്ടൊക്കെ ആയിരിക്കാം അവര്‍ ആദ്യം നോ പറയുന്നത്.
അഭി എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ടും കുറെ നാളായിട്ട് ഞങ്ങള്‍ തമ്മില്‍ ഇന്‍ട്രാക്ഷന്‍ ഉള്ളതുകൊണ്ടും എനിക്ക് അവനെ അറിയാം. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ള പരിചയവും അല്ലാതെയുള്ള സൗഹൃദവും ഉണ്ട്. അതില്ലാത്ത സമയത്ത് അഭിനേതാക്കള്‍ക്ക് കുറച്ചുകൂടി ബുദ്ധിമുട്ടാണ്. ഒരു നവാഗതനായ സംവിധായകന്‍ വരുമ്പോള്‍ അയാള്‍ ഇത് എങ്ങനെയാണ് ചെയ്യുക എന്നുള്ളത് ജഡ്ജ് ചെയ്യാന്‍ കഴിയില്ലല്ലോ. അതും മുകുന്ദന്‍ ഉണ്ണി പോലൊരു കഥ. പെട്ടന്ന് പറയുമ്പോള്‍ അത് കിട്ടണമെന്നില്ല'- വിനീത് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.