കുട്ടന്റെ ഷിനിഗാമിയും മനോരാജ്യവും ഒന്നിച്ച് തിയറ്ററുകളിൽ; രണ്ട് മക്കളെ ഒരേദിവസം കെട്ടിച്ചുവിടുന്ന അച്ഛന്റെ മാനസികാവസ്ഥയെന്ന് സംവിധായകൻ റഷീദ് പാറയ്ക്കൽ- അഭിമുഖം

ഷീദ് പാറയ്ക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടന്റെ ഷിനിഗാമിയും മനോരാജ്യവും ഒരേ ദിവസം തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ആഗസ്റ്റ് 30 ആണ് രണ്ട് സിനിമകളും റിലീസ് ചെയ്യുന്നത്. ഒരു സംവിധായന്റെ രണ്ട് ചിത്രങ്ങൾ ഒന്നിച്ചെത്തുന്നത് അപൂർവ സംഭവമാണ്. രണ്ട് ചിത്രങ്ങൾ ഒന്നിച്ച് തിറ്ററുകളിലെത്തമ്പോൾ സംവിധായകന് സന്തോഷവും അതുപോലെ ടെൻഷനുമുണ്ട്.

രണ്ട് മക്കളെ ഒരേദിവസം കെട്ടിച്ചുവിടുന്ന അച്ഛന്റെ മാനസികാവസ്ഥയാണ് തനിക്കിപ്പോഴെന്നാണ് സംവിധായകൻ റഷീദ് പറയ്ക്കൽ പറയുന്നത്.

'സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് നിർമാതാക്കളാണ്. കുട്ടന്റെ ഷിനിഗാമിയും മനോരാജ്യവും രണ്ടുപേരാണ് നിർമിച്ചിരിക്കുന്നത്. ഇരുവർക്കും സൗകര്യം ആഗസ്റ്റ് 30 എന്ന തീയതി ആണ്. ഒരു ചിത്രം മാറ്റിവെക്കാൻ സാധിക്കുമോയെന്ന് ചോദിച്ചിരുന്നു.എന്നാൽ അതിന് അവർക്ക് ചില സങ്കേതിക തടസങ്ങളുണ്ട്.


ഇതാദ്യമായിട്ടല്ല,ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇതിന് മുമ്പും എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതൊരു പുരസ്കാരമായിരുന്നു. ഷോർട്ട് ഫിലിമിലൂടെയാണ് ഞാൻ സിനിമയിലെത്തുന്നത്. ഒരിക്കൽ എന്റെ ഒരു ഷോർട്ട് ഫിലിമിന് രണ്ടിടത്തു നിന്നും പുരസ്കാരം ലഭിച്ചു, ഒരേ ദിവസം തന്നെ വാങ്ങേണ്ടതായും വന്നു എന്റെ പിതാവാണ് ഒന്ന് പോയി വാങ്ങിയത്. അതുപോലൊരു നിയോഗം പോലെയാണ് ഇപ്പോഴത്തെ റിലീസിനേയും കാണുന്നത്. രണ്ട് സമയത്തായിരുന്നു സിനിമയുടെ ചിത്രീകരണങ്ങളും മറ്റു വർക്കുകളും നടന്നത്.

കുട്ടന്റെ ഷിനിഗാമിയിൽ ഇന്ദ്രൻസും ജാഫർ ഇടുക്കിയുമാണ് പ്രധാനവേഷത്തിലെത്തുന്ന്. ഇവർ ഒന്നിച്ചുണ്ടെങ്കിൽ മാത്രമേ ചിത്രം ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് ആദ്യമേ നിർമാതാവിനോട് പറഞ്ഞിരുന്നു.ഭാഗ്യത്തിന് ഇരുവരുടേയും ഡേറ്റുകൾ ഒന്നിച്ചു കിട്ടി. വളരെ വേഗത്തിൽ സിനിമയുടെ ചിത്രകരണവും പൂർത്തിയായി. ഡ്രീം ബിഗ് ഫിലിംസാണ് ഈ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ ആണ് ചിത്രം നിർമിക്കുന്നത്'.


തിങ്കളൂര്‍ എന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് കുട്ടന്റെ ഷിനിഗാമി. ഇന്ദ്രൻസ്,ജാഫർ ഇടുക്കി എന്നിവർക്കൊപ്പംസുനില്‍ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോന്‍, ശിവജി ഗുരുവായൂര്‍, അഷ്‌റഫ് പിലാക്കൽ,മുന്‍ഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വര്‍ഗീസ്, അഖില,ചന്ദന, ആര്യ വിജു എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ വേൾഡ് പ്രീമിയർ ആയി തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഗോവിന്ദ് പത്മസൂര്യ പ്രധാനവേഷത്തലെത്തുന്ന മനോരാജ്യം. ഇൻഡീജീനിയസ് ഫിലിംസിന്റെ ബാനറിൽ സി കെ അനസ് മോൻ ആണ് സിനിമ നിർമിക്കുന്ന്. പൂർണമായും ഓസ്ട്രേലിയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ഗോവിന്ദ് പത്മസൂര്യ നായകനായെത്തുന്ന മലയാള ചിത്രം കൂടിയാണ് മനോരാജ്യം.

ഓസ്ട്രേലിയയിൽ താമസിക്കുന്ന, എന്നാല്‍ കേരള തനിമയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുവിന്റെയും പ്രവാസ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിന്റേയും കഥയാണ് മനോരാജ്യം. മനുവിന്റെയും നായികയായ മിയയുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. രഞ്ജിത മേനോൻ, നവാസ് വള്ളിക്കുന്ന്, ഗോകുലൻ, ജസൺവുഡ്, റയാൻ ബിക്കാടി, യശ്വി ജസ്വൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

 റഷീദ് പറയ്ക്കലിന്റെ ആദ്യ ചിത്രമായ 'സമീർ' 67ാംമത്ദേശീയ പുരസ്കാരത്തിനായി അന്തിമ റൗണ്ടിലെത്തിയിരുന്നു.

Tags:    
News Summary - Director Rasheed Parakkal Opens Up About His Two Movie Released same Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.