ജയ്പുർ: ബോളിവുഡ് താരജോടികളായ കത്രീന കെയ്ഫും വിക്കി കൗശലും വിവാഹിതരായി. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിലെ സവായ് മധോപുരിലുള്ള ബർവര ഫോർട്ട് ആഡംബര ഹോട്ടലിലായിരുന്നു വിവാഹം.
വിവാഹശേഷം ഇരുവരും ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചു. 'ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന് ഹൃദയത്തിൽ സ്നേഹവും കടപ്പാടും മാത്രം. പുതിയ ജീവിതത്തിൽ എല്ലാവരുടെയും അനുഗ്രഹവും സ്നേഹവും തേടുന്നു' -ഇരുവരും എഴുതി.
ചുവപ്പ് ലെഹങ്കയണിഞ്ഞാണ് കത്രീന മിന്നുകെട്ടിനെത്തിയത്. കൗശൽ ഇളം മഞ്ഞ നിറത്തിലുള്ള ഷേർവാണി അണിഞ്ഞു. 38 വയസ്സുള്ള കത്രീനയും 33 വയസ്സുള്ള കൗശലും ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.