തിരുവനന്തപുരം: സിനിമ മേഖലയിൽ ജോലിചെയ്യുന്നവരിൽ 90 ശതമാനവും പട്ടിണിക്കാരാണെന്നും സൂപ്പർ താരങ്ങളും അവർക്കൊപ്പം നിൽക്കുന്ന ചിലരും മാത്രമാണ് അതിസമ്പന്നരെന്നും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ഭാരത് ഭവൻ സംഘടിപ്പിക്കുന്ന മഴമിഴി മൾട്ടിമീഡിയ സ്ട്രീമിങ്ങിെൻറ കർട്ടൻ റൈസർ പ്രകാശനം ചെയ്യവെ മന്ത്രി സജി ചെറിയാെൻറ സാന്നിധ്യത്തിലായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പരാമർശം.
സിനിമ തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണ്. ലൈറ്റ് ബോയ് ഉൾപ്പെടെയുള്ളവർക്ക് കിട്ടുന്ന വരുമാനം തുച്ഛമാണ്. സൂപ്പർ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവർക്കൊപ്പം നിൽക്കുന്ന ചില സംവിധായകരും സാങ്കേതിക പ്രവർത്തകുമാണ് സിനിമ ഭരിക്കുന്നത്. 55 വർഷമായി സിനിമയിൽ പ്രവർത്തിക്കുന്ന താൻ മുഖംമൂടിയില്ലാതെ സത്യം പറയുന്നതുകൊണ്ട് ഇന്നും ദരിദ്രനാണ്. അഭിമാനമുള്ളതിനാലാണ് ആരുടെ മുന്നിലും കൈനീട്ടാത്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.