ബോളിവുഡ് സൂപ്പർതാരമായ ജാക്കി ഷറോഫിനൊപ്പം നിൽക്കുന്ന ഒാമനത്തമുള്ള രണ്ട് കുട്ടികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് ജാക്കിക്ക് ഒപ്പമുള്ളത്. മലയാളികൾക്ക് ഏറെ സുപരിചിതരാണ് കുട്ടികളിൽ രണ്ടുപേരും. ആരാണിവർ എന്ന ചോദ്യവുമായി ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പലരും ഇവരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്.
പറഞ്ഞുവന്നാൽ ഇവരേക്കാൾ മലയാളിക്ക് അറിയാവുന്നത് ഇവരുടെ അച്ഛന്മാരെയാണ്. അവരുടെ സൗഹൃദവും പ്രശസ്തമാണ്. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാലിന്റെയും പ്രിയ സംവിധായകൻ പ്രിയദർശന്റെയും മക്കളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ ജാക്കി ഷറോഫിനൊപ്പമുള്ള കുട്ടികൾ. ഇരുവരും ഇന്ന് നിരവധി സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാണ്. മരക്കാർ, ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തിൽ ഇറങ്ങാനുള്ളത്.ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്. 'ആദി'എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രത്തിലും നായകനായി.
സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ 'ഹലോ' ആയിരുന്നു. ആര്‍ക്കിടെക്ച്ചര്‍ ഡിസൈനിങ് പഠിച്ച കല്യാണി അഭിനയത്തില്‍ എത്തുന്നതിനു മുമ്പുതന്നെ സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു. വിക്രത്തിന്റെ 'ഇരുമുഗന്‍', ഹൃതിക് റോഷന്റെ 'കൃഷ് 3' എന്നീ സിനിമകളിലെ കലാ സംവിധാന സഹായിയായിരുന്നു കല്യാണി.
പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ച രണ്ടു ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത 'മരക്കാർ' എന്ന ചിത്രമാണ് അതിലൊന്ന്. ചിത്രത്തിൽ ജോഡികളായി എത്തുന്നത് കല്യാണിയും പ്രണവുമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' എന്ന ചിത്രത്തിലും പ്രണവും കല്യാണിയുമാണ് നായികാനായകന്മാർ. ശ്രീനിവാൻ, മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ മക്കൾ ഒരു സിനിമക്കായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൃദയത്തിനീണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.