ഇപ്പോൾ 'ലേഡി മമ്മൂട്ടി'യുമായി- മഞ്​ജു വാര്യരുടെ പുതിയ ഗെറ്റപ്പ്​ ഏ​റ്റെടുത്ത്​ ആരാധകർ

അഭിനയമികവിന്‍റെ കാര്യത്തിൽ 'ലേഡി മോഹൻലാൽ' എന്നാണ്​ നടി മഞ്​ജ​ു വാര്യർ വിശേഷിപ്പിക്കപ്പെടുന്നത്​. ഇപ്പോൾ ഗ്ലാമറിന്‍റെ കാര്യത്തിൽ 'ലേഡി മമ്മൂട്ടി' ആയെന്ന്​ ആരാധകർ സാക്ഷ്യപ്പെടുത്തുന്നു​. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന മഞ്​ജുവിന്‍റെ പുതിയ ചിത്രങ്ങളാണ്​ ഇതിന്​ കാരണം.

വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമാണ്​ മഞ്ജു ധരിച്ചിരിക്കുന്നത്​. ബാങ്‌സ് സ്റ്റൈലിലാണ് ഹെയര്‍ സ്റ്റൈല്‍. 'ചതുര്‍മുഖം' എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ്​ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ താരം എത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങള്‍ക്കുത​ാഴെ ഒട്ടനവധി ആരാധകരാണ്​ കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്​.


ഒരു കൗമാരക്കാരിയെപ്പോലെ തോന്നുന്നു എന്നാണ്​ ആരാധകരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്​. പ്രായം കൂടും തോറും മഞ്ജു കൂടുതല്‍ ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക് ആണോ ഇതെന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്​. മകളോളം ചെറുപ്പമായിട്ടുണ്ട് എന്ന് കമന്‍റ്​ ചെയ്​തവരുമുണ്ട്​. 'ചിലർ നിലയില്ലാ കയത്തിൽ വീണു പോകുമ്പോ ചിലർ അതിശക്തമായി തിരിച്ചു വരും, ഒരു വാശിയോടെ. അതിനു തെളിവാണ് നിങ്ങൾ', 'എന്തൊരക്രമമാണിത്, ഇങ്ങനെ സൗന്ദര്യം ദിവസവും കൂടാമോ, കുശുമ്പുണ്ടെങ്കിലും പറയാതിരിക്കാനാവില്ല' -ഇങ്ങനെ നീളുന്നു കമന്‍റുകൾ. യുവനടിമാർ കുറച്ച് ജാഗ്രത പാലിക്കണമെന്നായിരുന്നു സംവിധായകൻ സാജിദ് യഹിയയുടെ കമന്‍റ്​.

'ചതുർമുഖ'ത്തിൽ മഞ്​ജുവിനൊപ്പം സണ്ണി വെയ്നും പ്രധാനകഥാപാത്രമായെത്തുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമാണതെന്ന്​ അണിയറ പ്രവർത്തകർ അവകാ​ശപ്പെടുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസ്​ എന്നിവരും ചേര്‍ന്നാണ്​ നിര്‍മ്മാണം. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ്​ സംവിധാനം. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്​ അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ്​. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് മറ്റു താരങ്ങള്‍. 

Tags:    
News Summary - Actress Manju Waarrier in new look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.