പുഷ്പ രാജിന് മുന്നിൽ ബോളിവുഡിലെ വൻമരങ്ങൾ വീഴുന്നു; ഷാറൂഖിനേയും രൺബീറിനെയും മറികടന്ന് അല്ലു അർജുൻ

ന്ത്യൻ ബേക്സോഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ച് അല്ലു അർജുന്റെ പുഷ്പ 2. ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം അതിവേഗം 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ചിത്രം 829 കോടി സമാഹരിച്ചതായി നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചിട്ടുണ്ട്. നാല് ദിവസത്തെ കണക്കാണിത്. ഉടൻ തന്നെ ചിത്രം ആഗോളതലത്തിൽ 1000 കോടി കടക്കുമെന്നാണ് സിനിമ അനലിസ്റ്റുകളുടെ നിഗമനം.

ഇന്ത്യയിൽ നിന്ന് 593 കോടിയാണ് പുഷ്പ ഇതിനോടകം നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിലെ ഏഴാമത്തെ ഹിറ്റ് ചിത്രമായി പുഷ്പ മാറിയിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഷാറൂഖ് ഖാന്റെ പത്താൻ(543 കോടി), രൺ ബീർ കപൂറിന്റെ അനിമൽ (553 കോടി) എന്നിവയുടെ കളക്ഷൻ പുഷ്പ2 മറികടന്നിട്ടുണ്ട്. ഷാറൂഖ് ഖാന്റെ ജവാൻ, സ്ത്രീ 2, കൽക്കി 2898 ണ എഡി, ആർ.ആർ. ആർ, കെ.ജി.എഫ് 2 എന്നിവയാണ് പുഷ്പ 2ന്റെ മുന്നിലുള്ള ചിത്രങ്ങൾ.

'പുഷ്പ'യുടെ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

സുകുമാര്‍ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

Tags:    
News Summary - Allu Arjun’s Pushpa 2 beats Shah Rukh Khan’s Jawan and Ranbir Kapoor’s Animal to become 7th biggest hit of Indian Cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.