ആക്ഷനുമായി വീണ്ടും പെപ്പെ! ദാവീദ് ടീസർ പുറത്ത്!

ആക്ഷനുമായി വീണ്ടും പെപ്പെ! 'ദാവീദ്' ടീസർ പുറത്ത്!

ആന്‍റണി വർഗീസ് നായകനായെത്തുന്ന ദാവീദിന്‍റെ ടീസർ പുറത്ത്. ഗോവിന്ദ് വിഷ്ണുവിന്‍റെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദീപു രാജീവും ഗോവിന്ദ് വിഷ്ണുവും ചേർന്നാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പെപ്പെയുടെ ക്യാരക്ടർ പോസ്റ്ററുമൊക്കെ നേരത്തെ വൈറലായിരുന്നു. ചിത്രത്തിൽ ബോക്സിങ് താരമായാണ് പെപ്പെ എത്തുന്നത്. ആഷിഖ് അബു എന്ന കഥാപാത്രത്തെയാണ് പെപ്പെ  അവതരിപ്പിക്കുന്നത്. 

വിജയരാഘവന്‍, ലിജോ മോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സാലു കെ തോമസ് ക്യാമ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Full View

സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

Tags:    
News Summary - Anotony Varghese Movie David Teaser Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.