അവസാന ചിത്രം വാരിസ് കാണാനായില്ല; പ്രശസ്ത കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു

ലാ സംവിധായകനും സിനിമ പ്രൊഡക്ഷൻ ഡിസൈനറുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം. കാലിലെ നീരിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മല്ലപ്പള്ളി കുന്നന്താനം രാമമംഗലം തങ്കപ്പൻ നായരുടെയും സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മകൾ: ആര്യ സരസ്വതി. മൃതദേഹം അമൃത ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സാബു സിറിലിന്റെ സഹായിയായി ചലച്ചിത്ര രംഗത്ത് എത്തിയ സുനിൽ ബാബു തമിഴ്, തെലുങ്ക് , ബോളിവുഡ് ഭാഷകളിൽ സജീവമായിരുന്നു. വിജയ് ചിത്രമായ വാരിസിലാണ് ഏറ്റവും ഒടുവിൽ പ്രവർത്തിച്ചത്. ചിത്രം പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിയോഗം.

അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങിയവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന്  സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി,ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു

Tags:    
News Summary - Award-Winning Art Director Sunil Babu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.