ഈ ഓണം കളറാക്കാൻ ഒരുങ്ങി ആന്റപ്പനും പിള്ളേരും; "ബാഡ് ബോയ്സ്" ടീസർ

ഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, ഷീലു ഏബ്രഹാം, സെന്തിൽ കൃഷ്ണ, ടിനി ടോം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സ്' ൻ്റെ ടീസർ റിലീസായി. തീർത്തും കളർഫുൾ ആയി ഈ ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. കോമഡിയും, ആക്ഷനും ഒരുപോലെ പാക്ക്ഡ് ആയിട്ടാണ് ചിത്രമെത്തുന്നത്. കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.

ചിത്രത്തിൽ അജു വർഗീസ്, ബാല, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ, വിഷ്ണു ജോഷി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ.

ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആവുന്ന ചിത്രത്തിൽ അമീർ കൊച്ചിൻ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തീയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്.

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നിസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായികുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്സ്: ബി.കെ ഹരിനാരായണൻ,വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ്: ഉബൈനി യൂസഫ്, സൗണ്ട് മിക്സിങ്: അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ: ഫീനിക്സ് പ്രഭു, അഷറഫ് ഗുരുക്കൾ,റോബിൻ ടോം, കൊറിയോഗ്രാഫി: അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ,അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണി കൃഷ്ണൻ, ആസാദ് അബ്ബാസ് , കളറിസ്റ്റ്: ബിലാൽ റഷീദ്, വി.എഫ് .എക്സ്: പ്ലേ കാർട്ട്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Full View


Tags:    
News Summary - Bad Boyz Official Teaser out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.