നടൻ മിഥുൻ രമേശ് ആശുപത്രിയിൽ; ബെൽസ് പാൾസിയെന്ന് താരം

നടനും റേഡിയോ ജോക്കിയും അവതാരകനുമായ മിഥുൻ രമേശ് ബെൽസ് പാൾസി രോഗം ബാധിച്ച് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി ബാധിച്ച ആശുപത്രിയിലായ വിവരം മിഥുൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം അഡ്‌മിറ്റ് ആയിരിക്കുന്നത്.

‘‘അങ്ങനെ വിജയകരമായി ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിനൊക്കെ ബാധിച്ച അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ കഴിയില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു.

‘‘ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടാണ്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിലെത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റാണ്.’’– മിഥുൻ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

Tags:    
News Summary - Bell's Palsy; Actor and anchor Mithun Ramesh hospitalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.