ബിജുക്കുട്ടൻ നായകനാകുന്ന 'കള്ളന്മാരുടെ വീട്' ഫെബ്രുവരി രണ്ടിന് തിയറ്ററുകളിലേക്ക്

പ്രശസ്ത നടൻ ബിജുക്കുട്ടൻ,പുതുമുഖ നായകന്മാരായ രാജേഷ് ആചാരി, സുധീഷ് ചെമ്പകശ്ശേരി, ആനന്ദ് ജീവൻ ,ശ്രീകുമാർ രഘു നാദൻ ,ഷെറീഫ് അകത്തേത്തറ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹുസൈൻ അറോണി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "കള്ളന്മാരുടെ വീട് " ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്നു.

സുനിൽ സുഖദ,ഉല്ലാസ് പന്തളം, നസീർസംക്രാന്തി, ബിനീഷ് ബാസ്റ്റിൻ,സജിത്ത് കരുനാഗപ്പള്ളി, സുരേഷ് ഒറ്റപ്പാലം, രാധാകൃഷ്ണൻ കാരാകുർശി,സലിം അലനെല്ലൂർ,ജോസ് തിരുവല്ല,വിമൽ മേനോൻ, പ്രവീൺ കുമാർ, ഗോപിക, രേഷ്മ, ഐശ്വര്യ സുജിത്ത്, അഞ്ജലി ,കരിങ്കാളി എന്ന ആൽബത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു.ജോയ്സ് ലഹ,സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്,ദക്ഷിണ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റിങ്-സാനു സിദ്ദിഖ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മുഹമ്മദ് ഷെറീഫ്, ശ്രീകുമാർ രഘുനാഥ്,കല-മധു,ശിവൻ കല്ലാടിക്കോട്, മണ്ണാർക്കാട്,മേക്കപ്പ്-സുധാകരൻ,വസ്ത്രാലങ്കാരം-ഉണ്ണി പാലക്കാട്,സ്റ്റിൽസ്- രാംദാസ് മാത്തൂർ, പരസ്യക്കല-ഷമീർ,ആക്ഷൻ-മാഫിയ ശശി, വിഘ്നേഷ് ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മുത്തു കരിമ്പ,പ്രൊഡക്ഷൻ കൺട്രോളർ-ചെന്താമരക്ഷൻ പി ജി,പി ആർ ഒ-എ എ എസ് ദിനേശ്.

Tags:    
News Summary - Biju Kuttan Movie kallanmarude veedu Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.