മൂന്ന് ദിവസം കൊണ്ട് നിർമിച്ച ചിത്രം;'ബേൺ', പ്രധാനവേഷത്തിൽ രചന നാരായണൻകുട്ടിയും ഗോവിന്ദ് കൃഷ്ണ

ചന നാരായണൻകുട്ടി, ഗോവിന്ദ് കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമൽ പ്രകാശ് രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് ബേൺ. ചിത്രത്തിന്റെ ഫസ്റ്റ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

എസ് കെ ക്രിയേഷൻസിന്റെയും ഡ്രീം എഞ്ചിൻ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഗൗരു കൃഷ്ണയാണ്'ബേൺ' എന്ന ചിത്രം നിർമിച്ചിരിക്കുന്നത്.രമ്യ രഘുനാഥൻ,ലിജീഷ് മുണ്ടക്കൽ ലംബോദരൻ എന്നിവർ സഹനിർമ്മാതാക്കളാണ്. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത്.

കേവലം മൂന്നുദിവസംകൊണ്ട് നിർമ്മാണം തീർത്ത ചിത്രമാണ് ഇത്. സ്പെഷ്യൽ ഇഫക്ട് കൂടാതെയുള്ള ശബ്ദ മിശ്രണം 100% വും സിങ്ക് സൗണ്ട് സാങ്കേതികവിദ്യയിൽ പൂർത്തീകരിച്ച സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

 രചന,സംവിധാനം വിമൽ പ്രകാശ്. പ്രൊഡക്ഷൻ കൺട്രോളർ കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യു മധു ബാബു. പ്രോജക്ട് ഡിസൈനർ എൻ സി സതീഷ് കുമാർ. ആർട്ട് ഡയറക്ടർ അസീം അഷ്റഫ്. മേക്കപ്പ് അനിൽ നേമം. മ്യൂസിക് ആൻഡ് സൗണ്ട് ഡിസൈനർ അനിൽകുമാർ. ഗാനങ്ങൾ ഓ വി ഉഷ. കോസ്റ്റും ഡിസൈനർ ബ്ലെസ്സി ആൻഡ് അളകനന്ദ. എഡിറ്റിംഗ് ആൻഡ് ഡി.ഐ.രഞ്ജിത്ത് രതീഷ്. ആക്ഷൻ കൊറിയോഗ്രഫി അഷ്റഫ് ഗുരുക്കൾ. ഫൈനൽ മിക് ജിയോ പയസ്. സീജി& വി എഫ് എക്സ് ജോബിൻ ടി രാജൻ. ടൈറ്റിൽ ഗ്രാഫിക്സ് ചിത്രഗുപ്തൻ. അസോസിയറ്റ് ഡയറക്ടേഴ്സ് അരുൺരാജ്,ഷിബു കൊഞ്ചിറ. വി എഫ് എക്സ് മയിൽ ടൈറ്റിൽ സ്റ്റുഡിയോസ്. ഡിസൈൻ ഒക്ടോപ്പസ് മീഡിയ. പി ആർ ഒ എം കെ ഷെജിൻ

Tags:    
News Summary - Burn Movie First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.