മുംബൈ: ഭാര്യയും നടിയുമായ നിഷ റാവലിെൻറ പരാതിയിൽ ഹിന്ദി സീരിയൽ താരം കരൺ മെഹ്റക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. കരണിനെതിരെ ഗാർഹിക പീഡനത്തിന് ഗോരേഗാവ് പൊലീസ് സ്റ്റേഷനിൽ നിഷ പരാതി നൽകിയിരുന്നു. പൊലീസ് നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, ഇപ്പോൾ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു നിഷ റാവൽ കേസ് ഫയൽ ചെയ്തത്. പരാതിയിൽ കരണിന്റെ കുടുംബാംഗങ്ങളായ അജയ് മെഹ്‌റ, ബേല മെഹ്‌റ, കുനാൽ മെഹ്‌റ എന്നിവർക്കെതിരെ ആക്രമവും ചൂഷണവും ആരോപിക്കുന്നുമുണ്ട്. കരൺ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു കോടിയിലധികം രൂപ പിൻവലിച്ചതായും പരാതിയിൽ പറയുന്നുണ്ട്.
മെയ് 31 ഭാര്യയുടെ പരാതിയിൽ കരൺ മെഹ്റയെ ഗോരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലുണ്ടായ കലഹത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഹിന്ദി സീരിയൽ രംഗത്ത് വളരെ പ്രശസ്തരായ താരദമ്പതികളായിരുന്നു കരൺ മെഹ്റയും നിഷ റാവലും. യേ രിഷ്താ ക്യാ കെഹ്ലാതാ എന്ന സീരിയലിലൂടെയാണ് കരൺ ശ്രദ്ധേയനാവുന്നത്. നിഷയും ചില സീരിയലുകളിൽ വേഷമിട്ടിട്ടുണ്ട്. ഇരുവരും ഒന്നിച്ച് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.