ജതിൻ രാംദാസ് വരുന്നു! ടൊവിനോയുടെ ജന്മദിനത്തിൽ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ ടീം

ജതിൻ രാംദാസ് വരുന്നു! ടൊവിനോയുടെ ജന്മദിനത്തിൽ പോസ്റ്റർ പുറത്തുവിട്ട് എമ്പുരാൻ ടീം

നടൻ ടൊവിനോ തോമസിന്‍റെ ജന്മദിനത്തിൽ ക്യാരകക്ടർ പോസ്റ്റർ പുറത്തുവിട്ട് 'എമ്പുരാൻ' ടീം. ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവിട്ടത്. മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാർച്ച് അവസാനമാണ് തിയറ്ററിലെത്തുക.

എമ്പുരാന്‍റെ ആദ്യ ഭാഗമായ ലൂസിഫറിൽ പി.കെ. രാംദാസിന്‍റെ മകനും മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ സഹോദരനുമായ കഥാപാത്രമാണ് ടൊവിനോ അവതരിപ്പിച്ചത്. ആദ്യം ഭാഗത്തിൽ ചെറിയ സ്ക്രീൻ ടൈമിൽ ഒരുപാട് കയ്യടികൾ നേടിയ കഥാപാത്രമാണ് ടൊവിനോയുടേത്.

Full View

അതേസമയം എമ്പുരാന്റെ ടീസർ ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകുന്ന ഒരു അപ്ഡേറ്റ് കഴിഞ്ഞ ദിവസം പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമയുടെ ടീസർ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രമാണ് പൃഥ്വി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ടീസർ അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷ ആരാധകരും പങ്കുവെക്കുന്നുണ്ട്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈർഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുണ്ട്. മാത്രമല്ല മ്യൂസിക് 21 സെക്കന്റോളം പ്ലേ ചെയ്തിരിക്കുന്നതായും കാണാം. ഇതിൽ നിന്ന് ടീസറിന് രണ്ട് മിനിറ്റിലധികം ദൈർഘ്യമുണ്ടാകുമെന്ന നിഗമനത്തിലാണ് പലരും എത്തിയിരിക്കുന്നത്.

Tags:    
News Summary - character poster of tovino thomas's Jathin Ramdas in Empuraan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.