കാലിഫോർണിയ: ക്രിസ്റ്റഫർ നോളന്റെ ബയോപിക് ഡ്രാമ ചിത്രം 'ഓപ്പൺഹൈമറാണ്' 2024 ലെ ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സഹനടൻ, മികച്ച എഡിറ്റിംഗ്, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വൽ ഇഫക്ട്‌സ്, മികച്ച സ്‌കോർ, മികച്ച ആക്ടിംഗ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായി ചിത്രം പുരസ്‌കാരങ്ങൾ നേടി.
മികച്ച കോമഡി, മികച്ച ഒറിജിനൽ ഗാനം എന്നിവയുൾപ്പെടെ റെക്കോർഡ് തകർത്ത 18 നോമിനേഷനുകളിൽ 6 വിജയങ്ങളുമായി മാർഗോട്ട് റോബിയുടെ ഫാന്റസി കോമഡി ചിത്രമായ 'ബാർബി'യാണ് തൊട്ടുപിന്നിൽ.
മികച്ച ചിത്രം - ഓപ്പൺഹൈമർ
മികച്ച നടൻ- പോൾ ജിയാമാറ്റി ( ദ ഹോൾഡോവർസ് )
മികച്ച നടി- എമ്മ സ്റ്റോൺ ( പുവർ തിംഗ്സ് )
മികച്ച സഹനടൻ- റോബർട്ട് ഡൗണി ജൂനിയർ ( ഓപ്പൺഹൈമർ )
മികച്ച സഹനടി- ഡാവിൻ ജോയ് റാൻഡോൾഫ് ( ദ ഹോൾഡോവർസ് )
മികച്ച യുവനടൻ/നടി- ഡൊമിനിക് സെസ്സ ( ദ ഹോൾഡോവർസ് )
മികച്ച ആക്ടിംഗ് എൻസെംബിൾ- (ഓപ്പൺഹൈമർ)
മികച്ച സംവിധായകൻ- ക്രിസ്റ്റഫർ നോളൻ ( ഓപ്പൺഹൈമർ )
മികച്ച ഒറിജിനൽ തിരക്കഥ- ഗ്രെറ്റ ഗെർവിഗ്, നോഹ ബൗംബാച്ച് ( ബാർബി )
മികച്ച ഛായാഗ്രഹണം- ഹോയ്‌റ്റ് വാൻ ഹോയ്‌റ്റെമ ( ഓപ്പൺഹൈമർ )
മികച്ച പ്രൊഡക്ഷൻ ഡിസൈൻ- സാറ ഗ്രീൻവുഡ്, കാറ്റി സ്പെൻസർ ( ബാർബി )
മികച്ച എഡിറ്റിംഗ്- ജെന്നിഫർ ലേം ( ഓപ്പൺഹൈമർ )
മികച്ച വസ്ത്രാലങ്കാരം- ജാക്വലിൻ ദുറാൻ ( ബാർബി )
മികച്ച മേക്കപ്പ്- ( ബാർബി )
മികച്ച വിഷ്വൽ ഇഫക്റ്റുകൾ- ( ഓപ്പൺഹൈമർ )
മികച്ച കോമഡി- ( ബാർബി )
മികച്ച ആനിമേറ്റഡ് ഫീച്ചർ- ( സ്പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്സ് )
മികച്ച വിദേശ ഭാഷാ ചിത്രം- ( അനാട്ടമി ഓഫ് എ ഫാൾ )
മികച്ച ഒറിജിനൽ ഗാനം- ഐ ആം ജസ്റ്റ് കെൻ ( ബാർബി )
മികച്ച സ്‌കോർ- ലുഡ്‌വിഗ് ഗോറാൻസൺ ( ഓപ്പൺഹൈമർ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.