‘ദിൽ തോ പാഗൽ ഹേ ദിൽ ദിവാനാ ഹേ’ 90 കളിൽ ഈ ഗാനം കേൾക്കാത്തവരും മൂളാത്തവരും കുറവായിരിക്കും. 1997ലെ മെഗാഹിറ്റ് ചിത്രം ഒരു തലമുറയെയാണ് ആവേശഭരിതരാക്കിയത്. നിങ്ങൾക്കായി ആരോ എവിടെയോ ഉണ്ടെന്ന വാചകങ്ങൾ വർഷങ്ങൾക്കിപ്പറവും നെഞ്ചേറ്റുന്നവർ നിരവധിയാണ്. ആ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'ദിൽ തോ പാഗൽ ഹേ' റീ-റിലീസിന് ഒരുങ്ങുന്നു.
തിയേറ്ററുകളെ ഹരംകൊള്ളിച്ച ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ ത്രികോണ പ്രണയകഥ ഫെബ്രുവരി 28 ന് തിയേറ്ററുകളിൽ എത്തുമെന്ന് യാഷ് രാജ് ഫിലിംസ് അറിയിച്ചു. പി.വി.ആർ ഐനോക്സ് സ്‌ക്രീനുകളിലാണ് ചിത്രം വീണ്ടുമെത്തിക്കുന്നത്.
യാഷ് ചോപ്ര സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ സംഗീത പ്രണയ ചിത്രമാണ് ദിൽ തോ പാഗൽ ഹേ. ടിക്കറ്റ് കൗണ്ടറിൽ പണം വാരിക്കൂട്ടിയതിന് പുറമേ ആ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രവും ഇതായിരുന്നു. ബോർഡറിന് ശേഷം 1997-ലെ ഏറ്റവും വലിയ വരുമാനം നേടിയ ചിത്രമായിരുന്നു 'ദിൽ തോ പാഗൽ ഹേ'.
1998-ൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള മൂന്ന് ദേശീയ അവാർഡുകളും കരിഷ്മക്ക് മികച്ച സഹനടിക്കുള്ള അവാർഡും സിനിമ നേടിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അതിന്‍റെ സംഗീതം, നൃത്തസംവിധാനം, പ്രധാന കഥാപാത്രങ്ങൾ എന്നിവ ഇപ്പോഴും ആഘോഷിക്കപ്പെടുന്നതിൽ മനസിലാക്കാം ചിത്രത്തിന്‍റെ ഹൈപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.