ഡിയോരമ ഇന്‍റർനാഷണൽ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം റിമാ കല്ലിങ്കൽ സ്വന്തമാക്കി. 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്ക്കാരം. 'നായാട്ട്'ലെ അഭിനയത്തിന് ജോജു ജോർജ് മികച്ച നടനായി. മികച്ച സിനിമക്കുള്ള സിൽവർ സ്പാരോ പുരസ്കാരവും 'നായാട്ട്' നേടി.
സമാനതകളില്ലാത്ത മികവുറ്റ പ്രകടനമായിരുന്നു റിമാ കല്ലിങ്കലിന്‍റേതെന്ന് ജൂറി വിലയിരുത്തി.
'സർദാർ ഉദ്ദം' എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഗോൾഡൻ സ്പാരോ അവാർഡ് സൂജിത് സർക്കാർ നേടി. ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിൽ 'ബറാഹ് ബൈ ബറാഹ്' എന്ന ചിത്രം അവാർഡ് കരസ്ഥമാക്കി.
ഗിരീഷ് കാസർവളളി, മനീഷ കൊയ് രാള ,സുരേഷ് പൈ, സുദീപ് ചാറ്റർജി, സച്ചിൻ ചാറ്റെ എന്നിവരാണ് ജൂറി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.