ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കുന്ന ചിത്രമാണ് 'റേച്ചൽ'. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം ബാദുഷ എൻ. എം, എബ്രിഡ് ഷൈൻ, ഷിനോയ് മാത്യു എന്നിവർ ചേർനനാണ് നിർമിക്കുന്നത്. കുറെ പുരസ്കാരങ്ങൾ നേടിയ രാഹുൽ മണപ്പാട്ട് എന്ന യുവ എഴുത്തുകാരന്റെ ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഈ സിനിമയെന്നും പൊളിറ്റിക്കലി വേറൊരു തലത്തിൽ വായിക്കപ്പെട്ട കഥയാണിതെന്നും സംവിധായിക ആനന്ദിനി ബാല 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.
ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ 'റേച്ചൽ' ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹണി റോസിനെ കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, പോളി വിൽസൺ, രാധിക രാധാകൃഷ്ണൻ, റോഷൻ ബഷീർ, ചന്തു സലിംകുമാർ, വിനീത് തട്ടിൽ, വന്ദിത മനോഹരൻ, ബൈജു എഴുപുന്ന, ജോജി മുണ്ടക്കയം, കണ്ണൻ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കഥ: രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ, രാഹുൽ മണപ്പാട്ട് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു ബാദുഷ, നീതു ഷിനോയ്,കോ പ്രൊഡ്യൂസർ: ഹന്നൻ മറമുട്ടം,ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജി.പി, പ്രൊജക്ട് കോ ഓർഡിനേറ്റർ: പ്രിയദർശിനി പി.എം,
സംഗീതം, ബിജിഎം: അങ്കിത് മേനോൻ, എഡിറ്റർ: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി. മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: സുജിത് രാഘവ്, ആർട്ട്: റസ്നേഷ് കണ്ണാടികുഴി, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റൂംസ്: ജാക്കി, പരസ്യകല: ടെൻ പോയിന്റ്, പ്രമോഷൻ സ്റ്റിൽസ്: വിഷ്ണു ഷാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, സൗണ്ട് ഡിസൈൻ: ശ്രീശങ്കർ, സൗണ്ട് മിക്സ്: രാജാകൃഷ്ണൻ എം.ആർ, ഡിജിറ്റൽ മാർക്കറ്റിംഗ്: മാറ്റിനി ലൈവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സക്കീർ ഹുസൈൻ, ലൊക്കേഷൻ മാനേജർ: സജീഷ് കൊല്ലങ്കോട്, സ്റ്റിൽസ്: നിദാദ് കെ.എൻ,അസി. ഡയറക്ടേഴ്സ്: വിഷ്ണു രഘുനന്ദൻ എം, യോഗേഷ് ജി, സംഗീത് വി.എസ്, അനീഷ് മാത്യു, ജുജിൻ മാത്യുസ്. പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.