വർഷങ്ങൾക്ക് മുൻപ് ഭഷ്യവിഷബാധയേറ്റ് ആശുപത്രിയിലായതിനെ കുറിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. കോട്ടയത്തെ ഹോട്ടലിൽ നിന്ന് ഭഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അൽഫോൺസ് പുത്രൻ തന്റെ അനുഭവം വെളിപ്പെടുത്തിയത്. നടൻ ഷറഫുദ്ദീന്റെ ട്രീറ്റായിരുന്നെന്നും ആലുവയിലെ ഹോട്ടലിൽ നിന്ന് ഷർവമയും മയോണൈസും കഴിച്ചാണ് ഭഷ്യവിഷബാധയേറ്റതെന്നും അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു. ഇതുപോലെയുള്ള പ്രശ്നങ്ങളിലാണ് സിനിമാ നിരൂപകരും ട്രോളന്മാരു വീഡിയോ ചെയ്യേണ്ടതെന്നും അൽഫോൺസ് പുത്രൻ കൂട്ടിച്ചേർത്തു.
അന്ന് ആശുപത്രിയിൽ 70,000 രൂപയോളമാണ് ചെലവായത്. പഴകിയ ഭക്ഷണമായിരുന്നു കാരണം. അന്ന് ഒരു കാരണവുമില്ലാതെ ഷറഫുദ്ദിനോട് കടുത്ത ദേഷ്യം തോന്നിയെന്നും സംവിധായകൻ കുറിച്ചു.
'സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ വീഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിച്ചു. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു. ഷവർമയും മയോണൈസും വലിയ ആക്രാന്തത്തോടെ കഴിച്ചു. തൊട്ട് അടുത്ത ദിവസം കടുത്ത വയറുവേദനയെ തുടർന്ന് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസിയു വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കൾ ചെലവാക്കിയത്.
അന്നൊരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി. എന്നാൽ പഴകിയ ഭക്ഷണമായിരുന്നു അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്'- അൽഫോൺസ് പുത്രൻ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.