കരിവീട്ടിയുടെ ഉശിരും ,സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ; ജോജുവിനെ പ്രശംസിച്ച് ഭഭ്രൻ

ജോജു ജോർജിനെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് ജോജു എന്ന് ഭഭ്രൻ ഫേസ്ബുക്കിൽ കുറിച്ചു.കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു. ജോജു ആദ്യമായി സംവിധാനം ചെയ്ത പണി സിനിമ കണ്ടതിന് ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം.ഭദ്രന്റെ കുറിപ്പ് ജോജു ജോര്‍ജ് തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തികച്ചും യാദൃശ്ചികമായി, ഞാൻ ഇന്നലെ ജോജു ജോർജിന്റെ “പണി” കണ്ടു. ഒരുപക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാൻ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിക്കു പോട്ടെ.എന്നെ അത്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതാണ്.
പ്രിയ ജോജു…
ജോസഫും , നായാട്ടും കണ്ടിട്ട് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങൾക്കായി കണ്ണുകൾ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങൾ എന്ന്.മധുരം സിനിമയിൽ താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ, എനിക്ക് ഒരിക്കൽ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാൻ തോന്നാതിരുന്നില്ല .
കരിവീട്ടിയുടെ ഉശിരും , സർപ്പത്തിന്റെ കണ്ണിലെ കൂർമതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂർവം നടമാരിൽ നിങ്ങളും ഉണ്ട് .വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഒന്ന് സൂക്ഷിച്ചാൽ, Sky is your limit. See less.

ജോജുസംവിധാനം ചെയ്ത ചിത്രം പണി ഒക്ടോബർ 24 ആണ് തിയറ്ററുകളിലെത്തിയത്.മികച്ച പ്രതികരണങ്ങളാണ്  ചിത്രത്തിന് ലഭിച്ചത്. അതുപോലെ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളും  ഉയർന്നിരുന്നു.

Tags:    
News Summary - Director Bhadran Parises Joju Movie pani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.