കൊച്ചി: വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാളചിത്രം 'അടിത്തട്ട്' കാണാനെത്തുന്നവരെ തിയറ്ററുകളിൽ നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്നതായി സംവിധായകൻ ജിജോ ആന്‍റണി. കൊച്ചിയിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കടപ്പുറത്തെ ജീവിതവും ഭാഷയും ശൈലിയും കോർത്തിണക്കി തയാറാക്കിയ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും സണ്ണിവെയ്നുമാണ് നായകന്മാർ. ഒരുവർഷത്തിലേറെ കഷ്ടപ്പെട്ടാണ് ചിത്രം പൂർത്തിയാക്കിയത്. നല്ല സിനിമയെടുത്താലും തിയറ്ററിൽ ആളുകളെ കയറ്റാൻ പണവും ബിരിയാണിയും കൊടുക്കേണ്ട സ്ഥിതിയാണ്.
ചില തിയറ്ററുകളിൽ കയറാനെത്തുന്ന പ്രേക്ഷകരിൽ തെറ്റിദ്ധാരണ പരത്തി തിരിച്ചയക്കുന്ന രീതി ശരിയല്ല. ചിത്രം കണ്ടശേഷമാണ് വിലയിരുത്തൽ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ തിരക്കഥകൃത്ത് ഖൈസ് മിലനും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.