നടൻ ദിലീപിനെ മനസിൽ നിന്ന് വെട്ടാൻ സമയമായിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്. മീഡിയ വൺ എഡിറ്റോറിയലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റാരോപിതൻ മാത്രമാണ്. കുറ്റവാളിയാണെന്ന് കോടതി വിധിച്ചാൽ ഏറെ പ്രയാസത്തോടെ വേദനയോടെ മനസിൽ നിന്ന് ദിലീപിന്റെ പേര് വെട്ടും. എന്നാൽ ഇപ്പോൾ അത് ചെയ്യില്ല.
ദിലീപിനെ അപ്രതീക്ഷിതമായിട്ടാണ് ഫിയോക്കിൽ കണ്ടത്. സംഘടന ചെയർമാൻ ആണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിലും സ്വീകരണ ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ സംഘടനകള്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ നിന്നും നടി റിമ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും വിട്ടുനിന്നതിനെക്കുറിച്ചും രഞ്ജിത് പറയുന്നുണ്ട്. അതിജീവിതയായ പെണ്‍കുട്ടിയോടൊപ്പമാണ് എന്ന് പറയാന്‍ എവിടെയും രഞ്ജിത് തയ്യാറായില്ലല്ലോ എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇക്കാര്യം പറഞ്ഞത്.
എല്ലായിടത്തും ചെന്ന് മുദ്രാവാക്യം വിളിക്കേണ്ട കാര്യമില്ല. ഈ സംഭവമുണ്ടായതിന് തൊട്ടുപിന്നാലെ എന്റെ ഭാഗത്ത് നിന്നാണ് ആദ്യത്തെ നീക്കമുണ്ടായത്. അമ്മ ഭാരവാഹികളായ മമ്മൂട്ടിയെയും ഇന്നസെന്റിനെയും വിളിച്ച് ഒരു പ്രതിഷേധയോഗം ചേരണമെന്ന് പറഞ്ഞത് ഞാനാണ്. ഒരു പത്രക്കുറിപ്പ് ഇറക്കിയാല്‍ പോരേ എന്നാണ് അവർ ചോദിച്ചത്. പത്രക്കുറിപ്പ് കൊണ്ടുപോയി കീറിക്കളഞ്ഞാല്‍ മതി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പ്രതിഷേധയോഗം ചേരണമെന്ന് ഞാനാണ് പറഞ്ഞത്. രഞ്ജി പണിക്കരും താനും ചേർന്നാണ് എല്ലാവരേയും വിളിച്ചത്. ആ കുട്ടത്തിൽ ആദ്യം വിളിച്ചവരാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. എന്നാൽ അവർ എന്തോ കാരണം പറഞ്ഞ് ഒഴിഞ്ഞു -രഞ്ജിതിന്റെ വാക്കിനെ ഉദ്ധരിച്ച് കൊണ്ട് പ്രമോദ് രാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.