എമ്പുരാൻ റിലീസിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഡോ.സൗമ്യ സരിൻ. സാമാന്യബോധമുള്ള ഒരു മലയാളി എന്ന നിലയിൽ തനിക്കു തോന്നിയ ചില സംശയങ്ങൾ ചോദിക്കുകയാണെന്ന ആമുഖത്തോടെയാണ് സൗമ്യയുടെ സമൂഹമാധ്യമ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടാകാൻ സാധ്യതയുള്ള വിഷയമായിരുന്നിട്ടും അണിയറപ്രവർത്തകർ ചിന്തിച്ചിരുന്നില്ലേ എന്ന് സൗമ്യ സരിൻ ചോദിക്കുന്നു.
സാമാന്യബോധമുള്ള ഒരു മലയാളി എന്ന നിലയിൽ എനിക്ക് തോന്നുന്ന കുറച്ചു സംശയങ്ങൾ...
1. വർഷങ്ങൾ എടുത്തു ഷൂട്ട് ചെയ്തു ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം ഉണ്ടായ ഒരു പ്രൊജക്റ്റ്... അതിന്റെ ഇതിവൃത്തം ഇന്നതാണെന്നു അറിയാതെ ആണോ അതിൽ പങ്കാളികൾ ആയവർ പ്രവർത്തിച്ചത്? ഈ സിനിമയുടെ വിഷയം ഇതാണെന്ന് ഇതുവരെയും ആരും അറിഞ്ഞില്ലെന്നോ? പ്രത്യേകിച്ച് ഇത്രയും ആളും അധികാരവും ഉള്ള ഭരണ പാർട്ടി?
2. ഈ വിഷയം തിരഞ്ഞെടുത്തു സിനിമ പിടിച്ചവർ, അതിൽ ഭാഗമായ ഓരോരുത്തരും ഇത് റിലീസ് ആയ ശേഷം ഇത്തരം വിവാദങ്ങൾ ഉണ്ടാകാം എന്ന് മുൻകൂട്ടി കണ്ടില്ലെന്നോ? അതിനെ എങ്ങിനെ നേരിടണം എന്നതിന് ഒരു കൂട്ടായ തീരുമാനം എടുത്തില്ലെന്നോ? ഒരു തയ്യാറെടുപ്പ് നടത്തിയില്ലെന്നോ?
3. ഇത്രക്കും നിഷ്കളങ്കർ ആണോ ഇങ്ങനെ ഒരു വിവാദ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്?
എനിക്ക് ഉത്തരം കിട്ടുന്നില്ല! സത്യമായും കിട്ടുന്നില്ല! നിങ്ങൾക്ക് ഉത്തരം ഉണ്ടോ? ഇതിന്റെ പുറകിൽ മറ്റെന്തൊക്കെയോ ഉണ്ട്. മലയാളിയുടെ സാമാന്യ ബുദ്ധിയെ നോക്കി കൊഞ്ഞനം കുത്തുന്ന മറ്റെന്തോ! അതെന്താണെന്ന് കാലം തെളിയിക്കുമായിരിക്കും! ലോകം ഇത്രയും നിഷ്കളങ്കമാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നോ മലയാളികളെ? കാത്തിരിക്കാം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.