ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് ഒ.ടി.ടിയിലേക്ക്. 2024 ഡിസംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം മൂന്ന് മാസത്തിന് ശേഷമാണ് ഒ.ടി.ടിയിൽ എത്തുന്നത്. ഡാർക്ക് കോമഡി വിഭാഗത്തിലുള്ള ചിത്രം സൈന പ്ലേയിൽ ഉടൻ സ്ട്രീം ചെയ്യും.
സുരാജ് വെഞ്ഞാറമൂട് സിനിമ നിർമാണ രംഗത്തേക്ക് കടന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് എക്സ്ട്രാ ഡീസന്റ് നിര്‍മിച്ചത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
ഡിസംബർ 20ന് ക്രിസ്മസ് റിലീസായി ഉണ്ണി മുകുന്ദന്റെ മാർക്കോക്കൊപ്പമാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. സൈന പ്ലേ ഉടൻ സ്ട്രീം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എപ്പോൾ സ്ട്രീമിങ്ങിനായി ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കുടുംബത്തോടൊപ്പം താമസിക്കുന്ന ബിനു എന്ന മധ്യവയസ്‌കനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ മുന്നേറുന്നത്. സുരാജിനൊപ്പം ഗ്രേസ് ആന്‍റണി, സുധീർ കരമന, വിനയ പ്രസാദ്, ശ്യാം മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ബോക്സ് ഓഫിസിൽ വിജയമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.