smrithi irani

രാഷ്ട്രീയത്തിൽ നിന്നൊരാൾ ഉണ്ടാവും, അത് സ്മൃതി ഇറാനിയോ? ഏക്ത കപൂറിന്‍റെ 'ക്യൂംകീ സാസ് ഭി കഭി ബഹൂ ഥീ' വീണ്ടും!

ടെലിവിഷൻ താരമായ ഏക്താ കപൂർ തന്റെ കൾട്ട് ഷോയായ ''ക്യൂംകീ സാസ് ഭി കഭി ബഹു ഥീ' പുനരാരംഭിക്കാൻ ഒരുങ്ങുകയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സ്മൃതി ഇറാനി ഐക്കണിക് തുളസി വിരാനിയായി തിരിച്ചെത്തുമോ എന്ന് വ്യക്തമായി വെളിപ്പെടുത്തിയില്ലെങ്കിലും സൂചനകളിൽ ആരാധകരും ആവേശത്തിലാണ്.

റീബൂട്ട് ചെയ്ത 150 എപ്പിസോഡുകൾ ദൈർഘ്യമുള്ളതായിരിക്കുമെന്ന് ഏക്ത അടുത്തിടെ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. ആദ്യ ടിവി ഷോ 2008ലാണ് അവസാനിച്ചത്. 2000 എപ്പിസോഡുകൾ തികയുന്നതിന് 150 എപ്പിസോഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ഷോ അവസാനിക്കുന്നത്. ഈ പ്രോഗ്രാമിനോടുള്ള നിങ്ങളുടെ സ്നേഹം അതുമായി ബന്ധപ്പെട്ട എല്ലാവരെയും വീണ്ടും ഒന്നിപ്പിച്ചു. 150 എപ്പിസോഡുകൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ഷോ പുനരാരംഭിക്കുന്നത്.

സ്മൃതി ഇറാനി ഉണ്ടോ ഇല്ലയോ എന്ന് മറുപടി നൽകിയില്ലെങ്കിലും ‘ഞങ്ങൾ രാഷ്ട്രീയത്തെ വിനോദത്തിലേക്ക് കൊണ്ടുവരുന്നു, അല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരനെ വിനോദത്തിലേക്ക് കൊണ്ടുവരുന്നു’ എന്നാണ് ഏക്താ പറഞ്ഞത്. ക്യൂംകീ സാസ് ഭി കഭി ബഹു ഥീ എട്ട് വർഷം ഇന്ത്യൻ ടെലിവിഷൻ അടക്കിവാണതോടെ സ്മൃതി ഇറാനി, അമർ ഉപാധ്യായ, റോണിത് റോയ്, ഹിതൻ തേജ്‌വാനി തുടങ്ങിയവരുടെ പേരുകൾ പ്രശസ്തമായി. തുളസി, മിഹിർ വിരാനി എന്നീ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കാൻ സ്മൃതിയെയും അമറിനെയും സമീപിച്ചതായി അടുത്തിടെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇരുവരും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Tags:    
News Summary - Ektaa Kapoors Kyunki Saas Bhi Kabhi Bahu Thi Reboot, Hints At Smriti Irani's TV Comeback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.