വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ.
ആഗോള ബോക്‌സ് ഓഫീസിൽ 100 കോടി ഷെയർ നേടിയിരിക്കുകയാണ് ചിത്രമിപ്പോൾ. ആഗോള തലത്തിൽ നിന്നുള്ള കണക്കാണ് ഇത്. മോഹൻലാൽ തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.
ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന് 100 കോടി തിയറ്റർ ഷെയർ ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 200 കോടി ആഗോള കളക്ഷൻ നേടിയ ചിത്രമാണ് എമ്പുരാൻ.
മാർച്ച് 27ന് ആയിരുന്നു മലയാളികൾ ഒന്നടങ്കം കാത്തിരുന്ന എമ്പുരാൻ റിലീസ് ചെയ്‌തത്. പൃഥ്വിരാജ്-മോഹൻലാൽ കോമ്പോയിലെത്തിയ ചിത്രം ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമ കൂടിയാണ്.
വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. മലയാളത്തിലെ തന്നെ ആദ്യ ഐമാക്സ‌് ചിത്രം കൂടിയാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, സുഭാസ്‌ക്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.