രജനി ചിത്രത്തിന്റെ തിരക്കിൽ ഫഹദ്;'വേട്ടയ്യൻ' പുത്തൻ അപ്ഡേറ്റ്

ജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി. ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയ്യൻ. രജനിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒക്ടോബറിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ ഡബ്ബിങ് തിരക്കിലാണ് ഫഹദ്   ഇപ്പോൾ. നടൻ ഡബ്ബ് ചെയ്യുന്ന ചിത്രം പങ്കുവെച്ചുക്കൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിൽ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.33 വർഷത്തിന് ശേഷമാണ് ബച്ചനും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും നേരത്തെ ഒന്നിച്ച് അഭിനയിച്ചത്.

പ്രേക്ഷക നിരൂപക ശ്രദ്ധനേടിയ ‘ജയ് ഭീം’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജ്ഞാനവേൽ ചിത്രം. രജനികാന്തിന്റെ കരിയറിലെ 170-മത് ചിത്രമാണിത്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ്  ചിത്രത്തിൽ രജനി എത്തുന്നത്.

ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ എന്നിവരെ കൂടാതെ മഞ്ജു വാര്യർ, റാണ ദഗുബാട്ടി, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനാണ് ചിത്രം നിർമിക്കുന്നത്.  അനിരുദ്ധ് രവിചന്ദറാണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.എസ്. ആർ കതിർ ആണ് ഛായാഗ്രഹണം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനി ചിത്രമാണിത്.


Tags:    
News Summary - Fahadh Faasil begins dubbing for Rajinikanth starrer ‘Vettaiyan’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.