കണ്ണൂർ: ഏറെക്കാലത്തിന് ശേഷം തിയേറ്ററിലെത്തിയ മലയാള സിനിമ 'വെള്ള'ത്തിെൻറ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ പരാതിയുമായി നിർമാതാക്കൾ. എറണാകുളം ക്രൈം ബ്രാഞ്ചിനും കേരള പൊലീസിെൻറ സൈബർ ഡോമിനും പരാതി നൽകിയതായി നിർമാതാക്കളിലൊരാളായ മുരളി കുന്നുമ്പുറത്ത് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രജേഷ് സെൻ സംവിധാനം ചെയ്ത് ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സിനിമ തീയേറ്ററുകളിൽ മൂന്നാഴ്ചയിലേക്ക് കടക്കുേമ്പാൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോവിഡ് കാലത്തും ഏറെ പ്രതിസന്ധികൾ മറികടന്ന് 6.40 കോടി മുതൽമുടക്കിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രത്തെയാണ് ഒരുകൂട്ടം പേർ നശിപ്പിക്കുന്നത്. ഇതിനെതിരെ സർക്കാറിെൻറയും പൊലീസിെൻറയും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരമെന്നും മുരളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.