കൊച്ചി: വ്യാജപ്രചാരണം മൂലം ‘നേർച്ചപ്പെട്ടി’ എന്ന സിനിമക്ക് തിയറ്ററുകൾ ലഭിക്കുന്നില്ലെന്ന് സംവിധായകൻ ബാബു ജോൺ കൊക്കാവയൽ. സിനിമ ക്രിസ്‌തുമതത്തിന് എതിരാണെന്ന പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ, ചിത്രം ക്രൈസ്തവ സഭയെയോ വിശ്വാസികളെയോ ഒരു വിധത്തിലും മുറിവേൽപിക്കുന്നതല്ല. ‘ഒരു കന്യാസ്ത്രീയുടെ പ്രണയം’ എന്ന ടാഗ് ലൈൻ കൊടുത്തതിനാൽ ചിലർ ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ചിത്രീകരണം പുനരാരംഭിച്ചത്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ നവാഗതരായതിനാൽ മുഖ്യധാര സംഘടനകളുടെ പിന്തുണ കിട്ടുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.
ക്രിസ്ത്യൻ മേഖലകളിൽ തിയേറ്ററുകൾ കിട്ടുന്നില്ല എന്നും ചിലബാഹ്യ ശക്തികൾ ഇടപെട്ട് തിയേറ്ററുക്കാരെ സ്വാധീനിച്ച് തീയറ്റർ ബ്ലോക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്ന് സംവിധായകന്‍ ആരോപിച്ചു. തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ചിലര്‍ ചിത്രത്തിനെതിരെ ഇറക്കിയിട്ടുള്ള സോഷ്യൽ മീഡിയ കുറിപ്പുകൾ ഇറക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. വിശ്വാസികളോട് ചിത്രത്തിനെതിരെ പ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്യുന്ന രീതിയിലാണ് സോഷ്യൽ മീഡിയ കുറിപ്പ്. വിവിധ മേഖലകളിലുള്ള പ്രചരണ ബോർഡുകൾ വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യാൻ സമ്മതിക്കില്ലെന്നും ചിത്രത്തിനെതിരെ വ്യാപകമായ രീതിയിൽ പരാതികൾ പോകാൻ തയ്യാറെടുക്കുകയാണെന്നും ചില വിശ്വസ്ത ഇടങ്ങളിൽ നിന്നും അറിവ് കിട്ടിയിട്ടുണ്ടന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അനിശ്ചിതാവസ്ഥയിലാണ്. ഇത് പരിഹരിക്കാന്‍ ചില സിനിമ സംഘടനകളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് വിനയ് നാരായണൻ, നടൻ ശ്യാംലാൽ, സൂര്യദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.