തമിഴ് സിനിമയിൽ അന്യഭാഷ താരങ്ങൾ വേണ്ട! നിബന്ധനകളുമായി ഫെഫ്സി

തമിഴ് സിനിമയിൽ അന്യഭാഷ താരങ്ങൾ വേണ്ടെന്ന്  കോളിവുഡ്  സിനിമാ സംഘടനയായ ഫെഫ്സി. നിർദേശങ്ങൾ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിച്ചു.

തമിഴ് സിനിമാ പ്രവർത്തകരുടെ സാധ്യതകൾ ഇല്ലാതാക്കുന്നെന്നും രംഗങ്ങൾ കൊഴിപ്പിക്കാൻ വേണ്ടി വിദേശരാജ്യങ്ങളിൽ ഷൂട്ടിങ് നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ് ഫെഫ്സിയുടെ പുതിയ തീരുമാനം. ചിത്രീകരണം കൃത്യസമയത്ത് പൂർത്തിയാകുന്നില്ലെങ്കിലോ, ബജറ്റ് പ്രകാരമുള്ള തുക മറികടന്നാലോ, നിർമ്മാതാക്കൾ രേഖാമൂലം സംഘടനയെ അറിയിക്കണം എന്നിവയാണ് നിർദേശങ്ങൾ.

 എന്നാൽ പുതിയ നിബന്ധനകളോട് നടികർസംഘം അടക്കമുള്ള സിനിമാ സംഘടനകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതര ഭാഷകളിൽ നിന്നുള്ള നടി നടന്മാരെ അഭിനയിപ്പിക്കരുതെന്ന തീരുമാനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും, മറ്റു തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ഫെഫ്സി പ്രസിഡൻറ് ആർ.കെ സെൽവമണി പറഞ്ഞു.

ഈ അടുത്തിടെ പുറത്തു ഇറങ്ങിയ ഭൂരിഭാഗം തമിഴ് ചിത്രങ്ങളിലും മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു . മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു. മാമന്നനില ഫഹദ് ഫാസിലിന്റെ നെഗറ്റീവ് വേഷം തമിഴ് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഇനി പുറത്തു വരാനിരിക്കുന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ജയിലറിൽ നടൻ മോഹൻലാലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Tags:    
News Summary - FEFSI issues new regulations for the shooting of Tamil movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.