ഫാ​സി​ൽ മു​ഹ​മ്മ​ദ്‌

‘ഫെമിനിച്ചി ഫാത്തിമ’ എ​ന്റെ കാ​ഴ്‌​ച​പ്പാ​ടി​ലെ ഫെമിനിസം -ഫാസിൽ മുഹമ്മദ്

കാ​ല​ത്തി​ന​നു​സ​രി​ച്ച മാ​റ്റം ഉ​ൾ​ക്കൊ​ള്ളാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി പൊ​ന്നാ​നി​ക്കാ​രി​യാ​യ ഫാ​ത്തി​മ​യും അ​ഷ്‌​റ​ഫും കു​ടും​ബ​വും ‘ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യി​ലൂ​ടെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​മ്പോ​ൾ ത​നി​ക്ക്​ പ​റ​യാ​നു​ള്ള ഫെ​മി​നി​സ​മാ​ണ്‌ സി​നി​മ​യി​ലു​ള്ള​തെ​ന്ന്‌ സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ മു​ഹ​മ്മ​ദ്‌. രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക്‌ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ട്​ മ​ല​യാ​ള സി​നി​മ​ക​ളി​ലൊ​ന്നാ​യ ഫെ​മി​നി​ച്ചി ഫാ​ത്തി​മ ഒ​രു​ക്കി​യ ഫാ​സി​ൽ ‘മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ന്നു

എ​ന്താ​ണ്‌ ഫെ​മി​നി​ച്ചി ഫാ​ത്തി​മ

• വീ​ട്ടി​ൽ എ​ത്ര സ്വാ​ത​ന്ത്ര്യം ഉ​ണ്ടെ​ന്നും സ്വ​ന്തം റോ​ൾ എ​ന്താ​ണെ​ന്നും തി​രി​ച്ച​റി​യാ​ത്ത നി​ര​വ​ധി വീ​ട്ട​മ്മ​മാ​രി​ലൊ​രാ​ളാ​ണ്‌ ഫാ​ത്തി​മ. ഒ​രു​ഘ​ട്ട​ത്തി​ൽ അ​ത്​ തി​രി​ച്ച​റി​യു​ന്ന ഫാ​ത്തി​മ അ​തി​ൽ​നി​ന്ന്​ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ എ​ങ്ങ​നെ ഉ​ൾ​ക്കൊ​ള്ളു​ന്നു, പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു എ​ന്ന​താ​ണ്‌ ഫെ​മി​നി​ച്ചി ഫാ​ത്തി​മ.

സ്വ​ന്തം ജീ​വി​ത​ത്തി​ൽ ചെ​റി​യ​മാ​റ്റം പോ​ലും വ​രു​ത്താ​ൻ ക​ഴി​യാ​ത്ത നി​ര​വ​ധി ഫാ​ത്തി​മ​മാ​ർ ന​മു​ക്ക്‌ ചു​റ്റി​ലു​മു​ണ്ട്‌. മ​തം പ​റ​യു​ന്ന​തി​ന​പ്പു​റം കാ​ല​ത്തി​ന​നു​സ​രി​ച്ച മാ​റ്റം ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റാ​തെ പോ​കു​ന്ന​വ​ർ ഉ​ണ്ടാ​ക്കി​വെ​ക്കു​ന്ന വി​ഷ​മ​ത​ക​ളി​ൽ​നി​ന്ന്‌ പു​റ​ത്തു​ക​ട​ക്കാ​ൻ വെ​മ്പു​ന്ന അ​ത്ത​ര​ക്കാ​രു​ടെ പ്ര​തി​നി​ധി കൂ​ടി​യാ​വു​ക​യാ​ണ്‌ ഫാ​ത്തി​മ.

ഇ​ത്ത​ര​മൊ​രു പേ​രി​ന്​ പി​ന്നി​ൽ

• ജീ​വി​ത​ത്തി​ലെ കാ​ഴ്‌​ച​പ്പാ​ടു​ക​ൾ മാ​റു​മ്പോ​ൾ, അ​ത്ത​രം മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ നാ​ട​ൻ ശൈ​ലി​യി​ൽ ന​ട​ത്തു​ന്ന പ്ര​യോ​ഗ​മാ​ണ്‌ ഓ​ള്‌ ഫെ​മി​നി​ച്ചി​യാ​ണെ​ന്ന​ത്‌. അ​ത്‌ പോ​സി​റ്റീ​വാ​യാ​ണ്‌ കാ​ണു​ന്ന​ത്‌. അ​ത്‌ കേ​ൾ​ക്കു​ന്ന​ത്‌ ഫാ​ത്തി​മ​ക്ക്‌ സ​ന്തോ​ഷ​വു​മാ​ണ്‌. സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്‌ എ​ന്റെ കാ​ഴ്‌​ച​പ്പാ​ടി​ലു​ള്ള ഫെ​മി​നി​സ​മാ​ണ്‌. ചു​റ്റു​മു​ള്ള മാ​റ്റ​ത്തി​ന്റെ യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​കാ​തെ പോ​കു​ന്ന ജീ​വി​ത​ങ്ങ​ൾ ഏ​റെ​യു​ണ്ട്. അ​ത്ത​ര​ക്കാ​രി​ലേ​ക്ക്‌ കൂ​ടി കാ​മ​റ തി​രി​ച്ചു​വെ​ക്കു​ന്നു എ​ന്നേ​യു​ള്ളൂ.

ക​ഥാ​പാ​ത്ര​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്‌

• ചു​റ്റു​പാ​ടി​ൽ​നി​ന്ന്‌ ത​ന്നെ​യാ​ണ്‌ അ​ഭി​നേ​താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്‌. ഷം​ല ഹം​സ​യാ​ണ് ഫാ​ത്തി​മ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കു​മാ​ർ സു​നി​ൽ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പി​ന്നെ​യു​ള്ള​വ​രെ​ല്ലാം പൊ​ന്നാ​നി മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രെ​ല്ലാം എ​ന്റെ ട്യൂ​ഷ​ൻ വീ​ട്‌ എ​ന്ന വെ​ബ്‌​സീ​രി​സി​ൽ അ​ഭി​ന​യി​ച്ച​വ​രാ​ണ്‌. ര​ച​ന​യും എ​ഡി​റ്റി​ങ്ങും ഞാ​ൻ ത​ന്നെ​യാ​ണ്‌. 1001 നു​ണ​ക​ളെ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ താ​മ​റും ന​ട​ൻ സു​ധീ​ഷ്‌ സ്‌​ക​റി​യ​യും ചേ​ർ​ന്നാ​ണ്‌ നി​ർ​മാ​ണം.

പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഷോ​ർ​ട്ട്‌ ഫി​ലിം ഒ​രു​ക്കി​യാ​ണ്‌ സി​നി​മ മോ​ഹ​ങ്ങ​ൾ​ക്ക്‌ തു​ട​ക്കം. ഡി​ഗ്രി ഒ​ന്നാം​വ​ർ​ഷം പെ​യി​ൻ ഓ​ഫ്‌ ലെ​സ്‌ എ​ന്ന ഷോ​ർ​ട്ട്‌ ഫി​ലിം ഒ​രു​ക്കി. മി​ക​ച്ച അ​ഭി​പ്രാ​യം ല​ഭി​ച്ച​ത്‌ പ്ര​ചോ​ദ​ന​മാ​യി. 18 സി​നി​മ​ക​ളി​ൽ സ്‌​പോ​ട്ട്‌ എ​ഡി​റ്റ​റാ​യി. ര​ണ്ടു വ​ർ​ഷം മു​മ്പ്​ ഖ​ബ​ർ എ​ന്ന ഹ്ര​സ്വ​ചി​ത്രം ചെ​യ്‌​തു.

അ​തി​നു ശേ​ഷ​മാ​ണ്‌ ട്യൂ​ഷ​ൻ വീ​ട്‌ ഒ​രു​ക്കി​യ​ത്‌. പി​ന്നാ​ലെ സി​നി​മ​യും. ര​ണ്ടു മാ​സം കൊ​ണ്ടാ​ണ്‌ സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ത്‌. മേ​ള​യി​ലേ​ക്ക്‌ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണേ​യെ​ന്ന ആ​ഗ്ര​ഹ​ത്താ​ലാ​ണ്‌ അ​പേ​ക്ഷി​ച്ച​ത്‌. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്ക്‌ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ഇ​ര​ട്ടി​മ​ധു​ര​മാ​യി. മേ​ള​യ്‌​ക്ക്​ പി​ന്നാ​ലെ ചി​ത്രം തി​യ​റ്റ​റി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്‌.

ഇ​ന്ന​ത്തെ സി​നി​മ​യി​ൽ ന​ല്ല ക​ഥ​ക​ൾ കു​റ​യു​ന്നു എ​ന്ന പ​രാ​തി​യു​ണ്ട​ല്ലോ

• ഒ​രി​ക്ക​ലും അ​ല്ല. ഇ​ന്ന​ത്തെ സി​നി​മ​ക​ൾ ക​ണ്ടാ​ണ്‌ ഞാ​നും സി​നി​മാ​ക്കാ​ര​നാ​കാ​ൻ മോ​ഹി​ച്ച​ത്‌. ന​മു​ക്ക്​ ചു​റ്റി​ലു​മു​ള്ള ക​ഥ​ക​ളാ​ണ്‌ സി​നി​മ​ക​ളാ​യി വ​രു​ന്ന​ത്‌. അ​തി​നൊ​രി​ക്ക​ലും പ​ഞ്ഞ​മു​ണ്ടാ​കി​ല്ല.

Tags:    
News Summary - Feminichi Fathima-Feminism in my sense-Fazil Muhammad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.