തൃഷയെ കുറിച്ച് സംസാരിച്ച കാര്യങ്ങളുടെ എഡിറ്റ് ചെയ്ത ഭാഗമാണ് പ്രചരിപ്പിച്ചത് എന്നാണ് ഇയാളുടെ വാദം. അതിന്റെ തെളിവുകൾ ഹാജരാക്കുമെന്നും മൻസൂർ വ്യക്തമാക്കിയിരുന്നു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിനടക്കുമുള്ളവക്ക് കോടതിയിൽ കേസ് കൊടുക്കാൻ പോവുകയാണ് എന്നാണ് മൻസൂർ അലി ഖാൻ പ്രതികരിച്ചത്.
തൃഷക്കെതിരെ പരാമർശത്തിൽ ഖുശ്ബുവും ചിരഞ്ജീവിയുമടക്കമുള്ളവർ മൻസൂർ അലി ഖാനെതിരെ രംഗത്ത് വന്നിരുന്നു. തുടർന്ന് ദേശീയ വനിത കമ്മീഷൻ നൽകിയ പരാതിയിൽ നടനെതിരെ ചെന്നൈ പൊലീസ് കേസെടുക്കുകയും ചെയ്തു. നവംബർ 23ന് ഇയാൾ സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു. പിന്നീട് തന്റെ പരാമർശത്തിൽ മൻസൂർ അലി ഖാൻ മാപ്പ് പറയുകയും ചെയ്തു. തെറ്റുകൾ മനുഷ്യ സഹജമാണെന്നും പൊറുക്കുന്നത് ദൈവീകമാണെന്നുമായിരുന്നു ഇതിന് മറുപടിയായ തൃഷ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്.
ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലിഖാൻ വിവാദ പരാമർശം നടത്തിയത്. ഖുശ്ബു, റോജ എന്നീ നടിമാരെ കുറിച്ചും ഇയാൾ മോശം പരാമർശനം നടത്തുകയും ചെയ്തു.
അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.