'സെക്ഷൻ 306 ഐപിസി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു

രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, എം.ജി. ശശി, ജയരാജ് വാര്യർ തുടങ്ങിയവരഭിനയിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന 'സെക്ഷൻ 306 ഐ.പി.സി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

നിയമവും വിശ്വാസവും രണ്ട് ഭാഗത്ത് മുഖത്തോട് മുഖം നിൽക്കുന്ന കഥ ജീവിത പരിസരത്ത് നിന്ന് പറയുകയാണ് സിനിമയിൽ. യുവ എഴുത്തുകാരിയായ അശ്വതി മേലേപ്പാട്ട് ഒരു രാത്രിയിൽ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യക്ക് മുമ്പേ അവർ ഒരു ഓൺലൈനിൽ എഴുതിക്കൊണ്ടിരുന്ന നോവൽ വിവാദമാകുന്നുണ്ട്. സൈബർ സ്പേസിൽ അതിനെതിരെ വിമർശനങ്ങളും അധിക്ഷേപങ്ങളും നടക്കുന്നു. ഇതിനിടെ അവരുടെ പാരമ്പര്യ ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുന്നു. അവിടെ നിന്ന് തിരിച്ചെത്തി അന്ന് രാത്രി തന്നെയാണ് അവർ ആത്മഹത്യ ചെയ്യുന്നത്. അതിനെ തുടർന്നുണ്ടാകുന്ന കേസും പ്രേരണാകുറ്റവും സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളുമാണ് സിനിമ കാഴ്ചയാക്കുന്നത്. വി.എച്ച്. ദിരാർ തിരക്കഥയും സംഭാഷണവുമെഴുതി

ദുർവ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമയാണ് നിർമാണം. സാവിത്രി, രാഹുൽ മാധവ്, വിഷ്ണുദാസ്, മറീന മൈക്കിൾ, സുർജിത്ത്, റിയ, ശിവകാമി, രഞ്ജിനി മേനോൻ, പ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

കൈതപ്രം ദാമോദരൻ, കൈതപ്രം വിശ്വനാഥൻ എന്നിവർ ചേർന്ന് സംഗീതവും ഗാനരചനയും നിർവഹിക്കുന്നു. ഛായാഗ്രഹണം: പ്രദീപ് നായർ. എഡിറ്റർ: സിയാൻ ശ്രീജിത്ത്. പ്രൊഡക്ഷൻ കൺട്രോളർ: ഷാജി ഒലവക്കോട്, കല: എം. ബാവ, മേക്കപ്പ്: ലിബിൻ മോഹൻ, വസ്ത്രാലങ്കാരം: ഷിബു പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, ഫിനാൻഷ്യൽ കൺട്രോളർ: രജീഷ് പത്താംകുളം, ചീഫ് അസോ. ഡയറക്ടർ: അനിൽ മാത്യു. അസോസിയേറ്റ് ഡയറക്ടേഴ്സ്: കിരൺ, സുമിലാൽ സുബ്രഹ്മണ്യൻ, മോഹൻ സി. നീലമംഗലം. സ്റ്റിൽസ്: ആൽവിൻ ഡ്രീം പിക്ചേഴ്സ്, വാർത്ത: എ.എസ്. ദിനേശ്. തിറ: നെടുങ്ങോട്ടൂർ തിറയാട്ട സമിതി, കോഴിക്കോട്.

Tags:    
News Summary - Filming of Section 306 IPC is in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.