ഐഷ സുല്‍ത്താനയുടെ 'ഫ്ളഷ്' ട്രെയ്‌ലർ പുറത്ത്

കൊച്ചി: ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷ സുല്‍ത്താനയുടെ പുതിയ ചിത്രം 'ഫ്ളഷി'ന്‍റെ ട്രെയ്‌ലർ പുറത്തുവിട്ടു. ട്രെയ്‌ലർ ഐഷ സുല്‍ത്താന തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യസംവിധായികയായ ഐഷ നടിയും മോഡലും കൂടിയാണ്. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച ചിത്രം ഉടൻ പ്രേക്ഷകരിലെത്തും.

ലക്ഷദ്വീപിന്‍റെ ജീവനും ജീവിതവുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. പുതുമുഖ താരങ്ങളും ദ്വീപ് നിവാസികളുമാണ് വേഷമിടുന്നത്. ലക്ഷദ്വീപിന്‍റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്ക്കാരം തുടങ്ങിയവയെല്ലാം ചിത്രീകരിച്ചിട്ടുണ്ടെന്ന് ഐഷ സുല്‍ത്താന പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ ഈ മാസം 17 ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ മുംബൈ മോഡലായ ഡിമ്പിള്‍ പോള്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Full View

ബീനാ കാസിം നിര്‍മ്മിച്ച ചിത്രത്തിന്‍റെ ക്യാമറ കെ.ജെ രതീഷാണ് നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് - നൗഫല്‍ അബ്ദുല്ല, സംഗീതം- വില്യം ഫ്രാന്‍സിസ്, കൈലാഷ് മേനോന്‍, പി.ആര്‍.ഒ - പി.ആര്‍ സുമേരന്‍. 

Tags:    
News Summary - Flush malayalam film trailer out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.