ഒരു നൂറ്റാണ്ടായി രാജ്യത്തിന്റെ വിനോദ വ്യവസായത്തിന്റെ ആസ്ഥാനമായിരുന്ന ബോളിവുഡിന്റെ അപ്രമാദിത്വത്തിന് ഇളക്കം തട്ടിയെന്ന വിലയിരുത്തലുകൾക്ക് ബലം നൽകി, ധനവാന്മാരായ അഭിനേതാക്കളുടെ പട്ടിക. ഫോബ്സ് പുറത്തിറക്കിയ, ഇന്ത്യയിലെ ഏറ്റവും ധനാഢ്യരായ 10 നടന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം കിങ് ഖാനാണെങ്കിൽ, തെന്നിന്ത്യയിൽ നിന്നുള്ള നടന്മാരും ഇടം പിടിച്ചു. രജനികാന്ത്, കമൽഹാസൻ, അജിത് (മൂവരും തമിഴ്), അല്ലു അർജുൻ, വിജയ്, പ്രഭാസ് (ഇരുവരും തെലുഗ്) തുടങ്ങിയവരാണ് പട്ടികയിലെ സൗത്ത് ഇന്ത്യൻ സാന്നിധ്യം. 6300 കോടി രൂപയാണ്, ഒന്നാംസ്ഥാനത്തുള്ള ഷാറൂഖ് ഖാന്റെ ആസ്തി. 2900 കോടിയുമായി സൽമാൻ ഖാൻ രണ്ടാമതാണ്. അക്ഷയ് കുമാറിന്റെ സ്വത്ത് 2500 കോടിയും. 1862 കോടിയാണ് ആമിർ ഖാന്റെ ആസ്തി.
474 കോടി രൂപയുടെ ആസ്തിയുമായി വിജയ് ആണ് തെക്കൻ നായകരിൽ ഒന്നാമത്. പിന്നെ രജനികാന്ത്-430 കോടി. അല്ലു അർജുൻ (350 കോടി), പ്രഭാസ് (241 കോടി), അജിത് (196 കോടി), കമൽഹാസൻ (150 കോടി) അതേസമയം, ആഗോളതലത്തിൽ സമ്പന്ന നടന്മാരുടെ പട്ടികയിൽ ടെയ്ലർ പെറി (100 കോടി ഡോളർ), ജെറി സീൻഫെൽഡ് (95 കോടി ഡോളർ), ഡ്വെയിൻ ജോൺസൺ (80 കോടി ഡോളർ) എന്നിവർക്കുശേഷം ഷാറൂഖ് ഖാനും ടോംക്രൂസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.