ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യു​ടെ

ലൊ​ക്കേ​ഷ​ൻ സ്റ്റി​ൽ

പൊ​ന്നാ​നി​യി​ൽ നി​ന്നൊ​രു സി​നി​മ അ​ന്താ​രാ​ഷ്ട്ര ഫെ​സ്റ്റി​വ​ലി​ലേ​ക്ക്

പൊ​ന്നാ​നി: പൊ​ന്നാ​നി തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ചി​ത്രീ​ക​രി​ച്ച പൊ​ന്നാ​നി​ക്കാ​ര​ന്റെ സി​നി​മ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലേ​ക്ക്. പൊ​ന്നാ​നി സ്വ​ദേ​ശി ഫാ​സി​ൽ മു​ഹ​മ്മ​ദ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ‘ഫെ​മി​നി​ച്ചി ഫാ​ത്തി​മ’​യാ​ണ് അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ൽ കേ​ര​ള​യി​ൽ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. പൊ​ന്നാ​നി​യി​ലാ​ണ് പൂ​ർ​ണ​മാ​യും ചി​ത്രീ​ക​രി​ച്ച​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യ ‘ട്യൂ​ഷ​ൻ വീ​ടി’​ന്റെ സം​വി​ധാ​യ​ക​നാ​ണ് ഫാ​സി​ൽ മു​ഹ​മ്മ​ദ്.

ഫാ​സി​ൽ സം​വി​ധാ​നം ചെ​യ്ത ‘ഖ​ബ​ർ’ ഷോ​ർ​ട് ഫി​ലിം ദു​ബൈ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച സി​നി​മ​ക്കു​ള്ള പു​ര​സ്കാ​രം, കേ​ര​ള യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് പു​ര​സ്കാ​രം എ​ന്നി​വ നേ​ടി​യി​രു​ന്നു. ‘കാ​ത​ൽ’, ‘ശ്രീ​ധ​ന്യ കാ​റ്റ​റി​ങ്’ എ​ന്നീ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച കു​മാ​ർ സു​നി​ൽ, നേ​ര​ത്തെ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ ‘1001 നു​ണ​ക​ളി​ൽ’ അ​ഭി​ന​യി​ച്ച ഷം​ല ഹം​സ എ​ന്നി​വ​രും ‘ട്യൂ​ഷ​ൻ വീ​ടി’​ലെ അ​ഭി​നേ​താ​ക്ക​ളും പൊ​ന്നാ​നി​ക്കാ​രാ​യ പു​തു​മു​ഖ​ങ്ങ​ളു​മാ​ണ് അ​ഭി​നേ​താ​ക്ക​ൾ. 1001 നു​ണ​ക​ളു​ടെ സം​വി​ധാ​യ​ക​ൻ താ​മ​ർ, സു​ധീ​ഷ് സ്ക​റി​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ആ​ദ്യ സി​നി​മ ത​ന്നെ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ

Tags:    
News Summary - from Ponnani to a International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.