ആദിക് രവിചന്ദ്രന്‍റെ സംവിധാനത്തിൽ അജിത് കുമാർ നായകനായി എത്തുന്ന ആക്ഷൻ എന്റർടെയ്‌നർ 'ഗുഡ് ബാഡ് അഗ്ലി'യുടെ ട്രെയിലർ പുറത്ത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഏപ്രില്‍ 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുക.
ആദിക് രവിചന്ദ്രൻ ട്രെയിലർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. എട്ട് മില്യണിലധികം ആളുകളാണ് ട്രെയിലർ കണ്ടത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത് മുതൽ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ടീസറിനും വൻ വരവേൽപ്പാണ് ലഭിച്ചത്. പുറത്തിറങ്ങി 17 മണിക്കൂറിനുള്ളിൽ 21 മില്ല്യണിലധികം പേരാണ് ടീസർ കണ്ടത്. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട തമിഴ് ഫിലിം ടീസറാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടേത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.
അജിത്തിന്റെ 63-ാമത് ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, രാഹുൽ ദേവ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, രഘു റാം തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്.
ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആദിക് രവിചന്ദ്രൻ, രവി കന്തസ്വാമി, ഹരീഷ് മണികണ്ഠൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.