പിറന്നാളിന് പായസം ഉണ്ടാക്കി നൽകും, ഹണി റോസിനായി ക്ഷേത്രം നിർമിച്ച് ആരാധകൻ

  നിക്കായി ക്ഷേത്രം പണിത ആരാധകനെ കുറിച്ച് നടി ഹണി റോസ്. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ ആദ്യ ചിത്രം മുതൽ പിന്തുണയുമായി കൂടെ നിൽക്കുന്ന ആരാധകനാണെന്നും നടി കൂട്ടിച്ചേർത്തു.

ആദ്യ ചിത്രമായ ബോയി ഫ്രണ്ട് മുതൽ സ്ഥിരമായി എന്റെ ചിത്രങ്ങൾ കാണുകയും വിളിച്ച് അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. പാണ്ടി എന്നാണ് വിളിക്കുന്നത്. അതാണ് അദ്ദേഹത്തിന് ഇഷ്ടവും- ഹണി റോസ് പറഞ്ഞു.

എന്റെ എല്ലാ പിറന്നാളിനും വിളിക്കും. കൂടാതെ അന്ന് നാട്ടുകാർക്കെല്ലാം പായസം ഉണ്ടാക്കി വിതരണം ചെയ്യും. അങ്ങനെ ഒരു പ്രത്യേക സ്നേഹബന്ധമുള്ള ആളാണ്- താരം കൂട്ടിച്ചേർത്തു.

വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസിന്റെ സിനിമാ പ്രവേശനം. ട്രിവാൻഡ്രം ലോഡ്ജിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ' അക്വാറിയം' ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. മോഹൻലാലിന്റെ മോൺസ്റ്റാറാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Tags:    
News Summary - Honey Rose Opens Up About Fan Bulid Temple For Actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.