അബ്രാം ഖുറേഷി വീണോ? എമ്പുരാൻ ആദ്യദിനം എത്ര നേടി?

അബ്രാം ഖുറേഷി വീണോ? 'എമ്പുരാൻ' ആദ്യദിനം എത്ര നേടി?

ആവേശ കുതിപ്പിൽ മാർച്ച് 27ന് എമ്പുരാൻ പ്രദര്‍ശനത്തിനെത്തി. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാൻ ആദ്യദിനം എത്ര നേടി എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. എമ്പുരാൻ ഓപ്പണിങ്ങില്‍ ഇന്ത്യയില്‍ 22 കോടി നെറ്റായി നേടി എന്നാണ് സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ഇതോടെ മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണർ ആയി മാറിയിരിക്കുകയാണ് എമ്പുരാൻ.

എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങളുമുണ്ടായിരുന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാൽ‌ -പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ ചിത്രം പ്രീ റിലീസ് സെയിലിൽ 80 കോടി നേടുകയും ചെയ്തിരുന്നു. ചിത്രത്തിൽ കൂടുതൽ കളക്ഷൻ നേടിയത് കേരളത്തിൽ നിന്ന് തന്നെയാണ്. മലയാളം പതിപ്പ് 19.45 കോടി രൂപയും തെലുങ്ക് പതിപ്പ് 1.2 കോടി രൂപയും നേടി. തമിഴ്, കന്നഡ, ഹിന്ദി പതിപ്പുകൾ യഥാക്രമം 80 ലക്ഷം, 5 ലക്ഷം, 50 ലക്ഷം രൂപ എന്നിങ്ങനെയാണ് നേടിയത്.

മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് എമ്പുരാൻ തകർത്തത്. മരക്കാർ ആദ്യ ദിനം 20 കോടി രൂപ കളക്ഷൻ നേടിയിരുന്നു. വരും ദിവസങ്ങളിൽ എമ്പുരാൻ 50 കോടി കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - How much did 'Empuran' earn on its first day?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.