ഹിറ്റടിക്കാൻ ജയരാജും ജാസി ഗിഫ്റ്റും വീണ്ടും; 'ശാന്തമീ രാത്രിയില്‍'

20 വർഷങ്ങൾക്ക് മുമ്പ് ഹിറ്റടിച്ച ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ശാന്തമീ രാത്രിയില്‍ എന്ന ചിത്രത്തിലാണ് ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍, സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്,മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.


2004ൽ പുറത്തിറങ്ങിയ '4 ദി പീപ്പിൾ' എന്ന ചിത്രത്തിലാണ് ജയരാജും ജാസിഗിഫ്റ്റും ആദ്യമായി ഒന്നിച്ചത്. ചിത്രത്തിലെ സംഗീതം തരംഗമാവുകയും ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടുകയും നിരൂപക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു '4 ദി പീപ്പിൾ'.

Tags:    
News Summary - Jassie Gift, Jayaraj, Movie News, Malayalam Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.