കൊച്ചി: സാമൂഹ്യപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്‍റെ ജീവിതം സിനിമയാകുന്നു. പ്രശസ്ത സംവിധായകനായ രാജസേനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇക്കാര്യം ജോമോൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഭയ കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ നടത്തിയാണ് ജോമോൻ പുത്തൻപുരക്കൽ ശ്രദ്ധേയനായത്.
നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്നാണd രാജസേനനും ജോമോനും തമ്മിലുള്ള കരാർ വ്യവസ്ഥ. സിനിമയിലെ അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഭയ കേസിൽ നടത്തിയ നിയമ പോരാട്ടത്തിന്‍റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം.
നീണ്ട് 28 വർഷങ്ങൾ ഈ കേസിൽ സിസ്റ്റർ അഭയക്ക് നീതി ലഭിക്കാൻ വേണ്ടി ജോമോൻ യത്നിച്ചു. 2020 ഡിസംബറിൽ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ കേസിന്‍റെ ഓരോ ചെറിയ കാര്യങ്ങളിലും ഇടപെടലുകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.