'കഥ ഇന്നുവരെ'ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു

ബിജു മേനോൻ, മേതിൽ ദേവിക, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഷ്ണു മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. സെപ്റ്റംബർ 20 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മനോരമ മാക്സിലാണ് ചിത്രം എത്തിയിരിക്കുന്നത്.

മേതിൽ ദേവികയുടെ ആദ്യ ചിത്രമാണ് കഥ ഇന്നുവരെ.ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 

വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് കഥ ഇന്നുവരെ നിർമ്മിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം അശ്വിന്‍ ആര്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുഭാഷ് കരുണ്‍, വസ്ത്രാലങ്കാരം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് സുധി സുരേന്ദ്രന്‍.

Tags:    
News Summary - Kadha Innuvare OTT partner: Biju Menon’s film to stream on THIS platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.