മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ ഒ.ടി.ടിയി റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. നവാഗതനായ റോബി രാജ് സംവിധാനം ചെയ്ത ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. റിലീസ് ചെയ്ത് വെറും ഒന്‍പത് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലും ചിത്രം എത്തി. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്ഐ ആയാണ് കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി എത്തിയത്. റോബി വർഗീസിന്റെ സഹോദരന്‍ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ.യു തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മുതൽക്കൂട്ടായിരുന്നു.
ചിത്രം നവംബർ 17 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.