മഞ്ജു വാര്യരുടെ 'കിം കിം കിം' പാട്ടാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും നിറയെ. പാട്ടിന് പിന്നാലെ ചലഞ്ചായി വിഡിയോ കൂടി മഞ്ജു പങ്കുവെച്ചിരുന്നു. പാട്ടിന് മഞ്ജു ചുവടുവെക്കുന്നതിനെ അനുകരിച്ച് നിരവധി പേരാണ് ചെറുവിഡിയോകൾ ചെയ്തത്.
ഇപ്പോൾ പാട്ടിന് ചുവടുവെച്ച് കെനിയയിൽനിന്ന് ഒരു കുട്ടികൂട്ടവും കൂടിയെത്തിയിരിക്കുകയാണ്. മഞ്ജുതന്നെയാണ് കെനിയൻ ആരാധകർ കിം കിം കിം പാട്ടിന് ചുവടുവെക്കുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'കിം കിം കിമ്മിന് കെനിയയിൽനിന്നും സ്നേഹം. നൃത്ത വിഡിയോ അയച്ചുതന്നതിന് ഷെറി യോഹന്നാന് നന്ദി' എന്ന അടികുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.
വർഷങ്ങൾക്ക് േശഷം മഞ്ജു ഗായികയാകുന്ന പാട്ടാണ് സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ 'കിം കിം കിം'. നേരത്തേ, കണ്ണെഴുതി പൊട്ടുംതൊട്ടിലെ 'ചെമ്പഴുക്കാ' എന്ന ഗാനം മഞ്ജു പാടിയിരുന്നു.
ചിത്രത്തിൻെറ ലിറിക്കൽ വിഡിയോയാണ് അണിയറ പ്രവർത്തകർ ആദ്യം പുറത്തുവിട്ടത്. പിന്നീട് ഒരു ചലഞ്ചായി പാട്ടിന് മഞ്ജു ചുവടുവെക്കുകയായിരുന്നു. രാം സുരേന്ദർ ആണ് 'കിം കിം കിം' പാട്ടിന് സംഗീതം നൽകിയിരിക്കുന്നത്. ബി.കെ. ഹരിനാരായണനാണ് വരികൾ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.