ശാ​ലി​നി ഉ​ഷാ​ദേ​വി

ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തിൽ ശാലിനി ഉഷാദേവി

തി​രു​വ​ന​ന്ത​പു​രം: ന​ടി ശാ​ന്തി ബാ​ല​ച​ന്ദ്ര​ന്റെ ഫോ​ൺ വ​രു​മ്പോ​ൾ ശാ​സ്‌​ത​മം​ഗ​ല​ത്തെ വീ​ട്ടി​ൽ വൈ​കീ​ട്ട​ത്തെ ഇ​വ​ന്റ്‌ മാ​നേ​ജ്‌​മെ​ന്റ്‌ പ്രോ​ഗ്രാ​മി​ന്‌ സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു ശാ​ലി​നി ഉ​ഷാ​ദേ​വി. ‘സം​സ്‌​ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ണ്ടെ​ന്ന്‌ പ​റ​ഞ്ഞ്‌ ശാ​ന്തി അ​ഭി​ന​ന്ദ​ച്ച​പ്പോ​ൾ അ​മ്പ​ര​ന്നു. പി​ന്നെ ടി.​വി വെ​ച്ച​പ്പോ​ഴാ​ണ്‌ അ​വാ​ർ​ഡ്‌ വി​വ​രം അ​റി​ഞ്ഞ​ത്‌. വ​ലി​യ സ​ന്തോ​ഷം തോ​ന്നി-​പു​ര​സ്‌​കാ​ര​നി​റ​വി​ൽ ശാ​ലി​നി ‘മാ​ധ്യ​മ’​ത്തോ​ട്‌ പ്ര​തി​ക​രി​ച്ചു.

‘എ​ന്നെ​ന്നും’ ചി​ത്ര​ത്തി​ലൂ​ടെ മ​നു​ഷ്യ​ന്റെ അ​ന​ശ്വ​ര​ത സം​ബ​ന്ധി​ച്ച ദാ​ർ​ശ​നി​കാ​ന്വേ​ഷ​ണ​ങ്ങ​ളെ ഭാ​വി​സൂ​ച​ക​മാ​യ പ്ര​മേ​യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച സം​വി​ധാ​ന പാ​ട​വ​ത്തി​നാ​ണ്‌ ശാ​ലി​നി ഉ​ഷാ​ദേ​വി​യെ തേ​ടി ഇ​ക്കു​റി പു​ര​സ്‌​കാ​ര​മെ​ത്തി​യ​ത്‌. സ്‌​ത്രീ, ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക അ​വാ​ർ​ഡ്‌ വി​ഭാ​ഗ​ത്തി​ലാ​ണ്‌ ശാ​ലി​നി​ക്ക്‌ പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്‌. ഈ ​അ​വാ​ർ​ഡി​ന് ഏ​റെ ന​ന്ദി​യു​ണ്ട്‌. അ​ത് കൂ​ടു​ത​ൽ വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യും ആ​ഗ്ര​ഹി​ക്കു​ന്ന ക​ഥ​ക​ൾ പ​റ​യാ​ൻ ത​ന്നെ പ്രാ​പ്ത​യാ​ക്കു​ക​യും ചെ​യ്യും. സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്കും പ്ര​ത്യേ​ക വി​ഭാ​ഗം അ​വാ​ർ​ഡു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത ഭാ​വി​യി​ലേ​ക്ക് ഇ​ത് ന​യി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ശാ​ലി​നി പ​റ​ഞ്ഞു.

അ​നൂ​പ്‌ മോ​ഹ​ൻ​ദാ​സും ശാ​ന്തി ബാ​ല​ച​ന്ദ്ര​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ‘എ​ന്നെ​ന്നും’ സി​നി​മ​യു​ടെ ക​ഥ 2011ൽ ​എ​ഴു​തി​ത്തു​ട​ങ്ങി. ആ ​വ​ർ​ഷം​ത​ന്നെ​യാ​ണ്‌ ശാ​ലി​നി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ‘അ​കം’ റി​ലീ​സാ​യ​ത്‌. ഇ​തി​നി​ടെ കൊ​വി​ഡ്‌ ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​ക​ളി​ൽ​പെ​ട്ട്‌ ‘എ​ന്നെ​ന്നും’ നീ​ണ്ടു​പോ​യി. 2023ൽ ‘​സൂ​ര​റൈ പോ​ട്ര്‌’ എ​ന്ന ത​മി​ഴ്‌ ചി​ത്ര​ത്തി​ൽ സം​വി​ധാ​യ​ക സു​ധ കൊ​ങ്ക​റ​ക്കൊ​പ്പം തി​ര​ക്ക​ഥ എ​ഴു​തി​യ​തി​ന്‌ ദേ​ശീ​യ പു​ര​സ്‌​കാ​രം തേ​ടി​യെ​ത്തി. തൊ​ട്ട​ടു​ത്ത വ​ർ​ഷം ത​ന്നെ സം​വി​ധാ​ന സം​രം​ഭ​ത്തി​ന്‌ സം​സ്‌​ഥാ​ന പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചു. 

Tags:    
News Summary - Kerala State Film Award 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.