സലിംകുമാർ, ജോണി ആന്‍റണി, അപ്പാനി ശരത്ത്, മക്ബൂൽ സൽമാൻ, കനി കുസൃതി, അനാർക്കലി മരക്കാർ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ‘കിർക്കൻ’. നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ഒരു മലയോര ഗ്രാമത്തിൽ നടക്കുന്ന പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് ലോക്കൽ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ് ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാപാശ്ചാത്തലം. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്രയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ ബാനറിൽ അജിത് നായർ, ബിന്ദിയ അജീഷ്, രമ്യ ജോഷ് എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഗൗതം ലെനിൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം രോഹിത് വി.എസ് വാര്യത്താണ്. ജ്യോതിഷ് കാശി, ആർ.ജെ അജീഷ് സാരംഗി, സാഗർ ഭാരതീയം എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും പകർന്നത്. മറ്റ് അണിയറ പ്രവർത്തകർ: പ്രോജക്ട് ഡിസൈനർ: ഉല്ലാസ് ചെമ്പൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അമൽ വ്യാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡി. മുരളി, ഫിനാൻസ് കൺട്രോളർ: ഡില്ലി ഗോപൻ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമ്മൂട്, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, കൊറിയോഗ്രാഫർ: രമേഷ് റാം, സംഘട്ടനം: മാഫിയ ശശി, കളറിസ്റ്റ്: ഷിനോയ് പി ദാസ്, റെക്കോർഡിങ്: ബിനൂപ് എസ് ദേവൻ, സൗണ്ട് ഡിസൈൻ: ജെസ്വിൻ ഫിലിക്സ്, സൗണ്ട് മിക്സിങ്: ഡാൻ ജോസ്, വി.എഫ്.എക്സ്: ഐ.വി.എഫ്.എക്സ്, കൊച്ചിൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: ജയപ്രകാശ് അത്തലൂർ, ഡിസൈൻ: കൃഷ്ണ പ്രസാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.