ഷെബിൻ ബെൻസൺ പ്രശോഭ് ആകുന്നു; 'കിഷ്കിന്ധാ കാണ്ഡം' പോസ്റ്റർ

കൗതുകം നിറഞ്ഞ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ യുവ നടനാണ് ഷെബിൻ ബെൻസൺ.ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ മുപ്പതോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.ഇയോബിന്റെ പുസ്തകം പത്തു കൽപ്പനകൾ, വൈറസ്, വർഷം , ഭീഷ്മ പർവ്വം, കൊള്ള, ഉള്ളൊഴുക്ക്, ബിഗ് ബെൻ തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ഏറെ ശ്രദ്ധേയമാണ്.

ഷെബിൻ ബെൻസണിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബോബി ജോർജ് നിർമ്മിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാ കാണ്ഡം. ഈ ചിത്രത്തിന്‍റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷനിൽ ഇപ്പോൾ ഏറ്റവുംപുതിയതായി ഷെബിൻ ബെൻസൺ അവതരിപ്പിക്കുന്ന പ്രശോഭ് എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ആരാണ് ഈ പ്രശോഭ് ? സിനിമയിൽ പ്രശോഭ് എന്ന കഥാപാത്രത്തിന്‍റെ പ്രസക്തിയെന്ത്? ചിത്രം പ്രദർശനത്തിനെത്തുന്ന സെപ്റ്റംബർ പന്ത്രണ്ടു വരെ കാത്തിരിക്കാം. ആസിഫ് അലി നായകനും, അപർണാ ബാലമുരളി നായികയുമാകുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ ജഗദീഷ്, അശോകൻ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണവിവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ ,മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്, എന്നിവരും പോന്നതാരങ്ങളാണ്.

തിരക്കഥ – ഛായാഗ്രഹണം – ബാഹുൽ രമേഷ്.സംഗീതം -മുജീബ് മജീദ്. എഡിറ്റിംഗ് -സൂരജ് ഇ.എസ്. പ്രൊജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്. പ്രൊഡക്ഷൻ മാനേജർ -എബി. പ്രൊഡക്ഷൻ എക്സിമുട്ടീവ്സ് – നോബിൾ ജേക്കബ്.’ കെ.സി.ഗോകുലൻപിലാശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് മേനോൻ. വാഴൂര്‍ ജോസ്.


Tags:    
News Summary - Kishkkindha Kandam movie Shebin Benson Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.